എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
(എന്‍ മനസ്സില്‍.....)
എന്‍ മണിവീണയില്‍ നിന് വിരലുകളിഴഞ്ഞു
ആത്മാവിന് തന്ത്രികളില്‍ പുളകങ്ങളുണര്ന്നു...
(എന്‍ മണിവീണയില്‍....)
ആ ശ്രുതിലഹരിയില് ഞാനെന്നും നിന്നില്‍ അലിയും...
ഞാനെന്നും നിന്നില്‍ അലിയും...
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
ആ...ആ...ആ...
ഞാനൊരു മുരളിയായ് നിന് ചുണ്ടിലമര്‍ന്നു
ഒരു വേണുഗാനമായ് നീ എന്നില്‍ നിറഞ്ഞു...
(ഞാനൊരു മുരളിയായ്.....)
ആ നാദയമുനയില് ആലിലയായൊഴുകും ഞാന്‍
ആലിലയായ് ഒഴുകും ഞാന്‍..
ആലിലയായ് ഒഴുകും...
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
പൊന്നുഷസ്സിന്‍ സംഗീതമായ്....