You are here

Padinelaam vayassinre

Title (Indic)
പതിനേഴാം വയസ്സിന്റെ
Work
Year
Language
Credits
Role Artist
Music Shyam
Performer Chorus
S Janaki
Writer Poovachal Khader

Lyrics

Malayalam

പതിനേഴാം വയസ്സിന്റെ പടി തുറന്ന്
പനിനീരിൻ മലർ പോലെ വിരിഞ്ഞ പെണ്ണ് (2)
പെണ്ണിനു കണ്ണിൽ സ്വപ്നമുണർന്നു
പെണ്ണിനു ചുണ്ടിൽ മുത്തു വിളഞ്ഞു
സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു
മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2)
(പതിനേഴാം..)

പൊന്നിനും പൊന്നാണു നീയെങ്കിലും ഞങ്ങൾ
പൊന്നാലേ മൂടുന്നു നിന്റെ മേനി (2)
മൈലാഞ്ചിച്ചേലാണു കൈയ്യെന്നാലും
അണിയിച്ചു മൈലാഞ്ചി നിൻ വിരലിൽ
മറ പിടയുന്നു കുളിരുതിരുന്നു
തുടുതുടെ തുടുക്കുന്നു ചുവ ചുവ ചുവക്കുന്നു
വിറയ്ക്കുന്നു പുതുപ്പെണ്ണിൻ കരൾ പിടയുന്നു (2)
ഒരു നാളും പിരിയാത്ത ബന്ധത്തിന്റെ
ആരംഭം കുറിക്കുന്ന ദിവസം വന്നു
സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു
മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2)
(പതിനേഴാം..)

ആ..ആ..ആ..ആ
അറബിക്കഥയുടെ ചിറകുള്ള മഞ്ചലിൽ
ആറ്റക്കിളി നിന്റെ പൂമാരൻ (2)
പതിനാലാം രാവിന്റെ അഴകുള്ള നിൻ
മനതാരിൽ ഒരു നൂറു ഇതൾ വിരിച്ചു
പുളകവുമായ് ഇനി വരുമല്ലോ
കരമൊടു മുഖം മറച്ചെറിഞ്ഞു കൊണ്ടൊരു
കണ്ണെരിയുന്ന നിന്നുടെ കരം പിടിക്കാനായ് (2)
ഖൽബിൽ നിന്നൊരു തുള്ളി മധുരം കൊണ്ട്
ഖൽബിനെ കുടിപ്പിക്കും സമയം വന്നു
സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു
മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2)
(പതിനേഴാം..)

English

padineḻāṁ vayassinṟĕ paḍi tuṟann
paninīrin malar polĕ viriñña pĕṇṇ (2)
pĕṇṇinu kaṇṇil svapnamuṇarnnu
pĕṇṇinu suṇḍil muttu viḽaññu
svapnaṅṅaḽ paṟakkunna divasaṁ vannu
muttugaḽ kŏrukkunna samayaṁ vann (2)
(padineḻāṁ..)

pŏnninuṁ pŏnnāṇu nīyĕṅgiluṁ ñaṅṅaḽ
pŏnnāle mūḍunnu ninṟĕ meni (2)
mailāñjiccelāṇu kaiyyĕnnāluṁ
aṇiyiccu mailāñji nin viralil
maṟa piḍayunnu kuḽirudirunnu
tuḍuduḍĕ tuḍukkunnu suva suva suvakkunnu
viṟaykkunnu puduppĕṇṇin karaḽ piḍayunnu (2)
ŏru nāḽuṁ piriyātta bandhattinṟĕ
āraṁbhaṁ kuṟikkunna divasaṁ vannu
svapnaṅṅaḽ paṟakkunna divasaṁ vannu
muttugaḽ kŏrukkunna samayaṁ vann (2)
(padineḻāṁ..)

ā..ā..ā..ā
aṟabikkathayuḍĕ siṟaguḽḽa mañjalil
āṭrakkiḽi ninṟĕ pūmāran (2)
padinālāṁ rāvinṟĕ aḻaguḽḽa nin
manadāril ŏru nūṟu idaḽ viriccu
puḽagavumāy ini varumallo
karamŏḍu mukhaṁ maṟaccĕṟiññu kŏṇḍŏru
kaṇṇĕriyunna ninnuḍĕ karaṁ piḍikkānāy (2)
khalbil ninnŏru tuḽḽi madhuraṁ kŏṇḍ
khalbinĕ kuḍippikkuṁ samayaṁ vannu
svapnaṅṅaḽ paṟakkunna divasaṁ vannu
muttugaḽ kŏrukkunna samayaṁ vann (2)
(padineḻāṁ..)

Lyrics search