അരയന്നക്കിളിയൊന്നെന്‍ മാനസത്തില്‍
അഴകിന്റെ തൂവല്‍ വിരിച്ചുനില്‍പ്പൂ
ഒരുനാണമണിയിക്കും സിന്ദൂരവും
ഒരുമോഹം വിരിയിക്കും മന്ദാരവും
കാണ്മൂ ഞാനെന്‍ ആരോമലില്
പുഴയില്‍ കരയില്‍ കതിര്‍മാലകള്‍
നിനക്കെന്‍ കരളിന് നിറമാലകള്‍
പൂമാനവും പൂന്തെന്നലും
പനിനീരു പെയ്യും വേളയില്‍
നിന്മാറിലെന്‍ കയ്യാലൊരു
പൊന്മാലചാര്‍ത്തുവാന്‍ അഭിലാഷമായ്
അരയന്നക്കിളിയൊന്നെന്‍.......
കളഭം പൊഴിയും തളിര്‍പന്തലില്‍
കുടകള്‍ ഒരുക്കും തണല്‍ വേദിയില്‍
നിന്നുള്ളവും എന്നുള്ളവും
മന്ത്രങ്ങള്‍ ചൊല്ലും വേളയില്‍
നിന് നെറ്റിയില്‍ എന്‍ ചുണ്ടിനാല്‍
ഒരു മുദ്ര ചാര്‍ത്തുവാന്‍ ആവേശമായ്
അരയന്നക്കിളിയൊന്നെന്‍......