ഏതോ സന്ധ്യയില്‍ ഏകാന്ത മൂകമാം ഏതോ വേദനയില്‍
എന്നെ തഴുകി തഴുകി ഉറക്കാന്‍
വന്നു നീ കുളിര് കാറ്റായ് പാടും കുളിര് കാറ്റായ് (ഏതോ )
പകല്‍ വീണു മരിക്കും പാതയ്ക്കരുകിലെ
പഴയൊരീ വഴിയമ്പലത്തില്‍
ഞാനുമെന്‍ മാറിലെ നാടന്‍ വീണയും
ഞാവല്‍ കിളികള്‍ പോല്‍ കൂടണയെ
നീ വരും കാലൊച്ച കേട്ടു ഞാന്‍
പിന്നെ നീ വച്ച മണ്‍വിളക്കു കണ്ടു
നീയൊരു വെളിച്ചത്തിന് മാണിക്ക്യ തുരുത്തായെന്
ജീവനെ പൊതിഞ്ഞു നിന്നൂ (ഏതോ സന്ധ്യയില്‍ )
കണിക്കൊന്ന പൂക്കും പാതയ്ക്കരികിലെന്
കതിര്‍കാണാ കിളിയും ഞാനും
വീണക്കമ്പിയില്‍ പൂവിടും ദുഖവും
വീണ്ടും നിന്നെയും കാത്തു നില്പ്പൂ
നീ വരാന്‍ ഇനിയും വൈകരുതെ
വന്നാല്‍ നീ വിട പറയരുതേ
നീയൊരു ജീവന സംഗീത ലഹരിയായെന്
ജീവനില്‍ തളിര്‍ത്തു നില്ക്കൂ (ഏതോ സന്ധ്യയില്‍ )