ആകാശമേ ...നീലാകാശമേ ...
ആരും പകുക്കാത്ത പാഴ്മതില്‍ കെട്ടാത്തൊ-
രാകാശമേ ...നീലാകാശമേ ...
മണ്ണിതു പണ്ടാരോ പങ്കു വെച്ചു
മതിലുകള്‍ കെട്ടി കളം തിരിച്ചു
ഓരോ മനുഷ്യനെയും ഓരോ കരുവാക്കി
ആരെല്ലാം ചതുരംഗ കളി പഠിച്ചു
ആരെന്നെ അസ്വതതന്ത്രനാക്കി
ആകാശമേ ...നീലാകാശമേ ...
നീയെന്റെ മനസ്സിന് ചിറകു നല്കി
നീയാ ചിറകിനു ദാഹം നല്കി
നീറുമെന്‍ ആത്മാവിന് സ്വാതന്ത്ര്യ സംഗീതത്തിന്
സാരസ്വര ലിപികള്‍ പകര്‍ത്തി വെച്ചു
നീയെന്നെ നിന് വിപഞ്ചിയാക്കി
ആകാശമേ ...നീലാകാശമേ ...
ആ ഗാനം പക്ഷികളെ പഠിപ്പിക്കൂ
ആയിരം മേഘങ്ങളെ പഠിപ്പിക്കൂ
ആരെയും അടിമയായി ഭൂമിയില്‍ കാണാത്തൊ-
രാ നല്ല പ്രഭാതത്തെ തുയിലുണര്‍ത്തൂ
തുയിലുണര്‍ത്തൂ തുയിലുണര്‍ത്തൂ...
നീയെന്നെ അനശ്വരനാക്കൂ ...
നീയെന്നെ അനശ്വരനാക്കൂ ......