തൈമാസപ്പെണ്ണാളെ താമരക്കണ്ണാളെ
പാടാത്ത പാട്ടൊന്നു പാടി വാ....
മന്ദാരപ്പൂവല്ലേ മൂവന്തിച്ചോപ്പല്ലേ
ശൃംഗാരത്തേന്‍ തുമ്പീ കൂടെ വാ
ഉഷഃകന്യപോല് മിഴിത്താരില്‍ നീ
നിറദീപമേന്തി വാ....
കുയില്കൂവുമെന് കരള്ക്കൂട്ടിലെ
മുളംകാട്ടിനുള്ളില് വാ...
ഓ...തൈമാസപ്പെണ്ണാളെ താമരക്കണ്ണാളെ
പാടാത്ത പാട്ടൊന്നു പാടി വാ....
പുന്നാരക്കനവുകളടിമുടി
സല്ലാപക്കുളിരില് മുങ്ങണ മേള...ഈ മേള
പാച്ചോറ്റിക്കാവില് കുരുവികള്‍
പഞ്ചാരിക്കലപില കൂട്ടണ വേള..പുലര് വേള
ഈ ഞാറ്റുവേലപ്പെണ്ണിനുള്ളില് മൌനസംഗീതം
ഞാന്‍ കാത്തുവെച്ചൊരു കാവ്യസുന്ദര
പ്രണയസങ്കല്പം....
പുഴ പാടുമോ...കടല്‍ തേടുമോ
ഇനി പുതിയൊരീണവുമായ്....
(തൈമാസപ്പെണ്ണാളെ...)
നന്ദവനക്കുളിരില് മുങ്ങി
ചന്ദ്രമുഖി പ്രണയിനി അണയും യാമം....
ഈ യാമം......
പാലാഴിപ്പടവില് പൌര്‍ണ്ണമി
നീരാടിത്തൊടുകുറി അണിയും യാമം...
മദ യാമം....
ഈ കാര്ത്തികത്തിരുരാവിനിന്നൊരു മോഹലാലസ്യം
എന്‍ കാട്ടുപൂവിന് കവിളിലിന്നൊരു കാമസന്ദേശം
അനുരാഗമോ അഭിലാഷമോ
ഈ ഹൃദയസായൂജ്യം.........
(തൈമാസപ്പെണ്ണാളെ...)