കിനാവില് വന്നു നീ.....ദേവീ......
കിനാവില് വന്നു നീ...കിനാവില് വന്നു നീ...കിനാവില് വന്നു നീ...
എന്‍ പ്രിയസഖി നിന് ചഞ്ചലമിഴികളില്‍
അഴകല വഴിയുമൊരഞ്ജനമെഴുതാം....
(കിനാവില് വന്നു നീ....)
ആരോ മനസ്സിന് കാതിലെന്നെ പേരു ചൊല്ലി വിളിക്കും പോലെ
ഏതോ ലോലവികാരം കരളില്‍ പൂ വിടര്‍ത്തുന്നു...
രാഗം തേടും പല്ലവിയായനുരാഗംമൂളും യൌവനവീണയില്
ആദിമ നാദ തരംഗിണിപോല് നീ ഒഴുകി വരൂ
ഇളമഞ്ഞിന്‍ കുളിരലപോലെ മഴവില്ലിന് ചാരുതപോലെ
ഒരു നാളില്‍ നിന്നെ കാണ്‍കെ ഞാനെന്നെ മറന്നേ പോയ്
മറന്നേ പോയ്...മറന്നേ പോയ്...മറന്നേ പോയ്..
(കിനാവില് വന്നു നീ....)
ആരോ മനസ്സിന് കാതിലെന്നെ പേരു ചൊല്ലി വിളിക്കും പോലെ
ഏതോ ലോലവികാരം കരളില്‍ പൂ വിടര്‍ത്തുന്നു...
മോഹം കൊള്ളും ചേതനയില്‍
ശുഭയോഗം ചേരും സംഗമനേരം
ജീവിതഗാന സുധാംഭുജിയില് ഇനി നാമലിയാം
ഇളമഞ്ഞിന്‍ കുളിരലപോലെ മഴവില്ലിന് ചാരുതപോലെ
ഒരു നാളില്‍ നിന്നെ കാണ്‍കെ ഞാനെന്നെ മറന്നേ പോയ്
മറന്നേ പോയ്...മറന്നേ പോയ്...മറന്നേ പോയ്..
(കിനാവില് വന്നു നീ....)