ആ....ആ....ആ....
തപ്പുതകിലു മേളം പൊങ്ങുന്നേ പൊന്‍തിരുനാള്‍
ചെണ്ടുമല്ലി മൊട്ടു് വിരിയുന്നേ പൂത്തിരുനാൾ
പൂഞ്ചേല ചുറ്റീ..കാര്‍കൂന്തല്‍ കെട്ടീ
ഹൊയ് അളകങ്ങള്‍ കോതീ...
ഹൊയ് ഹൊയ്....വരമഞ്ഞള്പൂശീ
മംഗലമേ....
ഹൊയ് ഹൊയ്....ചെക്കനു നീ പെണ്‍കുരുവി
ഇക്കിളിവാല് തേന്‍കുരുവി
മരുമകളേ...മണമകളേ.....
തപ്പുതകിലു മേളം പൊങ്ങുന്നേ പൊന്‍തിരുനാള്‍
ചെണ്ടുമല്ലി മൊട്ടു് വിരിയുന്നേ പൂത്തിരുനാൾ.....
തിങ്കള്‍ തോല്‍ക്കും കണ്ണാടിക്കവിളിണയില്
ചന്തം കൂട്ടാന്‍ തേയ്ക്കാമീ വെൺചന്ദനം
തങ്കത്തേന്‍ കലശങ്ങള്‍ തുള്ളും നിന് മാറില്‍
ഇന്ദ്രനീലക്കല്ലുവെച്ച പൊന്മാലകള്...
മാരന് മിന്നുകെട്ടും...മുത്തം പിന്നെ കിട്ടും
എന്തിനീ ഭാവം....എങ്ങുപോയ് നാണം...
നിന്റെ മാരൻ നിന്നെ ചുറ്റിയാടും...
തപ്പുതകിലു മേളം പൊങ്ങുന്നേ പൊന്‍തിരുനാള്‍
ചെണ്ടുമല്ലി മൊട്ടു് വിരിയുന്നേ പൂത്തിരുനാൾ....
പുണ്യം പൂക്കും പെണ്ണേ നിന് മടിയില്‍ താലോലം
ഉണ്ണിക്കൈകള്‍ താരാട്ടിന്റെ താളമിടും
കൂട്ടുകാരന് വല്ലാത്ത വീരനാണെങ്കില്‍
എണ്ണം കൂട്ടാം പാലൂട്ടീടാം രാപ്പകലും
മക്കൾക്കമ്മയായി പിന്നെ അമ്മൂമ്മയായ്
കണ്ണിന് കര്‍പ്പൂരമേ...നേടും കൈവല്യം നീ...
നാളെ നിന് മാരന് താലി ചാര്‍ത്തുമ്പോള്‍
കുരവപ്പൂ നീളെ കൂടിയാടും....
(തപ്പുതകിലു മേളം...)