റിംജിം റിംജിം പാടി...രാഗപരാഗം തേടി
മനമേതോ വണ്ടായി...
ജും ജും വാനം പാടി...മഞ്ജീരധ്വനി തേടി
വരവായ് തേരൊലിയായ്...
പൊന്‍ കിനാവൊലി....
നാ നാ നാ നാനാന
കാൽച്ചിലമ്പൊലി....
നാ നാ നാ നാനാന
പൊന്‍ കിനാവൊലി....കാൽച്ചിലമ്പൊലി....
സ്നേഹം പൂക്കും താഴ്വാരത്തില്‍ രോമാഞ്ചം
താളംതുള്ളും വാത്സല്യത്തിൻ സീല്‍ക്കാരം...
റിംജിം റിംജിം പാടി...രാഗപരാഗം തേടി
മനമേതോ വണ്ടായി...
താരം പാടും ചിലു ചിലെ...
മാമാ മാമാ മാമാമിയാ...
മിയാ...മിയാ....
ഈണം മൂളും ചിലു ചിലെ...
മാമാ മാമാ മാമാമിയാ...
മിയാ...മിയാ....
ഹേയ് ആകാശപ്പൂങ്കാവിന്നുള്ളില്
ആരും ചൂടാപ്പൂവിന്നുള്ളില്
ആദ്യരാഗ നീലമേഘം...
മേഘത്തൂവല്‍ ചിറകേറി
കുളിരോടു കുളിര് കോരി
മുങ്ങിത്തോര്‍ത്തും ദിവ്യപ്രേമം...
താഴ്വരകള്‍ പൊങ്ങിപ്പൊങ്ങി മേലേ
ആവേശമായ്....
മേലേ ആവേശമായ്....
ചാമരങ്ങള്‍ വീശി തെന്നല്‍ നീളേ...
ആഘോഷമായ്....
നീളേ...ആഘോഷമായ്....
തുമ്പി തുള്ളും വാനം..
ചൊരിയുന്നിതാ തൂവാനം...
തുമ്പി തുള്ളും വാനം..
ചൊരിയുന്നിതാ തൂവാനം...
ചുറ്റിലും പൊന്‍ വിതാനം....
(റിംജിം റിംജിം പാടി...)
ആഴം കാണാക്കടലിന്നുള്ളില്
ആരും കാണാച്ചിപ്പിക്കുള്ളില്
അതിശയ പുഷ്യരാഗം...
പുഷ്യരാഗക്കല്ലുമാല അണിഞ്ഞെത്തും സുന്ദരിക്കു്
സപ്തവര്‍ണ്ണ സ്വപ്നമഞ്ചം...
മണ്ണിനും ഈ വിണ്ണിനും ഉന്മാദം
ഈ മൂർച്ഛയിൽ..
ഉന്മാദം...ഈ മൂർച്ഛയിൽ....
സങ്കല്പത്തിന് തേരില്‍ പാറിപ്പൊങ്ങാം
തുഷാരമായ്....
പൊങ്ങാം തുഷാരമായ്....
പക്ഷികളെപ്പോലെ ദിക്കു തേടിപ്പോകാം
ചുറ്റിലും ശുക്രതാരം...
(ഹേയ്...റിംജിം റിംജിം പാടി...)