മണിവീണയാണുഞാന്‍ നിന്മടിയില്‍
മധുരമാം രാഗത്തിന്‍ മലരുകള്‍ ചൂടിയ
മണിവീണയാണുഞാന്‍ നിന്മടിയില്‍
മണിവീണയാണു ഞാന്‍....
ഒരു കുളിര്‍ത്തെന്നലിന്‍ കൈകളെന്‍ പിന്നില്‍ വ-
ന്നരുമയായെന്‍ മുഖം പൊത്തി
തനിയേയെന്‍ ചുണ്ടുവിടര്‍ന്നപ്പോള്‍ നാലഞ്ചു
പനിനീര്‍ക്കണങ്ങള്‍ പുരണ്ടു
മണിവീണയാണു ഞാന്‍...
മലരമ്പുകൊണ്ടെന്റെ മാനസം നൊന്തപ്പോള്‍
മതിമറന്നെന്തോ ഞാന്‍ പാടീ
ഒരുകൊച്ചുമോഹത്തിന്‍ മുന്തിരിവള്ളിയില്‍
അറിയാതെ ഞാനിരുന്നാടീ
മണിവീണയാണുഞാന്‍....