വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍മലര്‍ ചൂടി
(വാര്‍ത്തിങ്കള്‍ )
സ്വപ്നങ്ങള്‍ തോറും വിരുന്നിനെത്തും
സ്വര്ഗ്ഗകുമാരികയോ
മുദ്ര കൊണ്ടു മുത്തു കോര്‍ക്കും അഴകേ
നൃത്തലോലയായി നില്ക്കും കവിതേ
(മുദ്ര കൊണ്ടു )
അഴകേ കവിതേ
ആത്മാവിന് ഓരം തഴുകി വരും
അമൃത കല്ലോലിനിയോ
(ആത്മാവിന് )
ആശതന്‍ വനികയെ മുകുളങ്ങള്‍ അണിയിക്കും
ഋതു രാജകന്യകയോ
രാഗ ഭാവ താളങ്ങള്‍ തന് ലയനം
രാഗിണി നിന് ദിവ്യമാകും നടനം
ലയനം നടനം
നി- സ- രി- സരിഗാ രിഗമാ ഗമപപ ധനിധപ ധാ
മപധ- നി- സാ നിധനീ സാനിധപ ധാപഗരി പാഗരിസ
വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍മലര്‍ ചൂടി
നളിനങ്ങല് വിടരും നിന് ചഞ്ചല മിഴിയില്‍
അനുരാഗ മുദ്രകള്‍ കണ്ടു ഞാന്‍
(നളിനങ്ങല് )
അതിലൊന്നിലലിയാനെന് അഭിലാഷമുണരുമ്പോള്
അനുവാദം ഏകുകയില്ലേ
ലജ്ജകൊണ്ടു പൂവിരിക്കും മഹിതേ
രത്നമാരി പെയ്തു നില്ക്കും പ്രിയതേ
മഹിതേ പ്രിയതേ
ത- ധിമി തകിട തകധിമി തകിട തക ത- ത- ജൊം തരികിടതോം
കിടതക ത- ത- ജൊം തരികിട തോം
ത- തരികിട തോം (3)
(വാര്‍ത്തിങ്കള്‍ )