ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
അറിയാതെന്നുള്ളം തുടിക്കുന്നു
ഞാന്‍ അഴലിന്റെ കൈയില്‍ പതിക്കുന്നു
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
അഴികള്‍ക്കുള്ളില്‍ ചിറകടിക്കും
ഇണക്കിളിയുടെ വേദന അറിയൂ നീ..(അഴികള്‍ക്കുള്ളില്‍ ..)
ഉടലില്‍ പാതിയായ് ഉയിരില്‍ പാതിയായ്
ഉള്ളിലിരുന്നെൻ ദേവാ.....
നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു
നിന്റെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നു
വരുമെന്നോര്‍ത്തു കാത്തിരുന്നു
ഇരുള്പ്പാതയിലെന്നെ നീ തേടി വന്നു..(വരുമെന്നോര്‍ത്തു...)
കനവിന് പൂവുകള്‍ കരിയും നേരമെന്‍
കരളിന് തേങ്ങല്‍ നീ കേട്ടില്ലേ....
ആ...ആ.....ആ....
(നിന്നെ ഒരു നോക്കു കാണാന്‍ ...)