മനസ്സിനുള്ളില്‍ മയക്കം കൊള്ളും
മണിപ്പിറാവേ എണീറ്റാട്ടേ
മദിരാശിപ്പട്ടണത്തില്‍ പോയ്‌വരേണം നീ
മടക്കത്തിലൊരുത്തനെ കൊത്തിക്കൊണ്ടു പോരണം
കല്ലടിക്കോടന്‍ മലകേറിക്കടന്നു
കള്ളവണ്ടി കേറാതെ കര നാലും കടന്നു (കല്ലടിക്കോടൻ)
പുളയുന്ന പൂനിലാവില്‍ പുഴ നീന്തിക്കടന്നു
പൂമാരനെ കൊണ്ടുപോരണം
(മനസ്സിനുള്ളിൽ )
ആരിയന്‍ നെല്ലു വിളയുന്ന കാലത്ത്
കാണാമെന്നോതിയ കള്ളനാണ്(ആരിയൻ)
മണിയറ പുതുക്കത്തിനൊരുങ്ങുവാന്‍ പറഞ്ഞെന്നെ
കബളിപ്പിച്ചോടിയ വമ്പനാണ്
(മനസ്സിനുള്ളിൽ )