ചെണ്ടയ്ക്കൊരു കോലുണ്ടെട മണ്ടയ്ക്കൊരു കൊട്ടുണ്ടെട
ചൊല്ലിപ്പഠി തല്ലിപ്പഠി താളം
വെട്ടിന്നൊരു തട്ടുണ്ടെട തട്ടിന്നൊരു തടയുണ്ടെട
തല്ലിപ്പഠി ചൊല്ലിപ്പഠി താളം
ചക്കിന്നൊരു കൊക്ക് കൊക്കിന്നൊരു ചക്ക്
ചക്കേപ്പിടി ചക്രം തിരി ചട്ടപ്പടിയേ
ആനയ്ക്കൊരു കൂന് പൂനയ്ക്കൊരു വാല്
വാലേപ്പിടി കൊമ്പേപ്പിടിയാറ്റിൽക്കള വമ്പാ
(ചെണ്ടയ്ക്കൊരു...)
തെക്കുള്ളൊരു പൂരത്തിന് തെയ്യം തിറ തിത്തൈ
കൊട്ടുണ്ടെട കുഴലുണ്ടെട മാക്കാനേ
പട്ടിൻ കുട പാണത്തുടി യമ്മൻകുടമുണ്ടേ
ചുറ്റിക്കളി ചൂളംവിളി വേണ്ടായേ
കുഞ്ഞിക്കിളിവാവേ തന്തക്കിളിയാണേ
കയ്യേപ്പിടി കാലേപ്പിടി വയ്യായേ
മണ്ടക്കിടി കൊണ്ടാൽ മണ്ടുന്നതു പോലെ
അന്തിക്കിതു മോന്താനൊരു പോക്കില്ലേ
കെട്ടിപ്പിടി കള്ളാ കുട്ടിക്കളിയല്ലേ
അക്കിടിയുടെ പൊടിപൂരം
(ചെണ്ടയ്ക്കൊരു...)
മാനത്തൊരു മേഘത്തിനു മണ്ടാൻ കഴിയാതെ
മട്ടിപ്പശയൊട്ടിച്ചവനാരാൺ ഡാ
തങ്കത്തരി കണ്ടിട്ടൊരു പണ്ടം പണിയാതെ
തിങ്കൾക്കല തീണ്ടുന്നവരാൺ ഡാ
താലിക്കൊരു തട്ടാൻ മിന്നിക്കണതാണേ
ചെല്ലച്ചെറു പക്ഷിക്കൊരു കല്യാണം
പട്ടിൻ കുട വേണം പീലിത്തഴ വേണം
അവിടോട്ടൊന്നെത്താനൊരു ഫ്രീ പാസ്സും
കെട്ടിപ്പിടി കള്ളാ കുട്ടിക്കളിയല്ലേ
അക്കിടിയുടെ പൊടിപൂരം
(ചെണ്ടയ്ക്കൊരു...)