പൗര്ണ്ണമിപ്പൂത്തിങ്കളേ
നീയെന്‍ ഹൃദയസ്പന്ദനമല്ലേ...
എന്‍ ജീവനിശ്വാസമേ എന്നനുഭൂതിയല്ലേ
നീയെന്‍ ഹൃദയസ്പന്ദനമല്ലേ...
(പൗര്‍ണ്ണമി...)
നിമിഷം തോറും മായികനിര്ഝരികള്
നൂപുരധ്വനികള്‍ കാതോര്‍ത്തു ഞാന്‍
കവിതന്‍ കനവില്‍ നിനവിന് നിറവില്‍
മനസ്സിലൊരു മഞ്ഞുതുള്ളിയായി...
(പൗര്‍ണ്ണമി...)
സായംസന്ധ്യയില്‍ നീലാഞ്ജനമിഴികള്
എന്റെ വികാരങ്ങള്‍ വിടര്‍ത്തുന്നിതാ
രജനികള്‍ തോറും രാസനിലാവിന്
മലരണിത്താലം നീട്ടുന്നു നീ...
(പൗര്‍ണ്ണമി...)
ബന്ധനമീ ബന്ധം, എന്തെന്നറിയില്ല
എന്‍ സഖി എന്റേതു മാത്രമല്ലേ
ഈ ജീവതാളം നിലയ്ക്കും മുമ്പേ
എന്നാത്മാവിനെ നീ പുണരൂ
(പൗര്‍ണ്ണമി...)