Manassenna maradaga dveebil

മനസ്സെന്ന മരതക ദ്വീപില്‍
Year
Language

മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍
മലരായ് വിടര്‍ന്നതു മുള്ളായ് മാറും
മധുവായ് നുകര്‍ന്നതു വിഷമായ് മാറും
മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍

ചിത്രമനോഹര സന്ധ്യാ ശില്‍പ്പികള്‍
ചിത്രം വരയ്ക്കാറുണ്ടവിടെ
സ്വപ്നസുധാകര ശോഭകള്‍ മായ്ക്കാന്‍
ദു:ഖത്തിന്‍ മേഘവും ഉണ്ടവിടെ
അവര്‍ണ്ണനീയം അനിര്‍വ്വചനീയം
ആ നിഴല്‍ നാടക ലോകം

മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍

എത്രകൊഴിഞ്ഞാലും വീണ്ടും വിടരും
മിഥ്യാബോധത്തിന്‍ മാധവങ്ങള്‍
ഋതുദേവതമാര്‍ മാറുന്നു നിത്യവും
സത്യത്തിനവിടെന്നും ജയില്‍ മാത്രം
അവര്‍ണ്ണനീയം അനിര്‍വ്വചനീയം
ആ നിഴല്‍ നാടക ലോകം

മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍
മലരായ് വിടര്‍ന്നതു മുള്ളായ് മാറും
മധുവായ് നുകര്‍ന്നതു വിഷമായ് മാറും
മനസ്സെന്ന മരതക ദ്വീപില്‍
മായാജാലത്തിന്‍ നാട്ടില്‍

manassĕnna maradaga dvībil
māyājālattin nāṭṭil
malarāy viḍarnnadu muḽḽāy māṟuṁ
madhuvāy nugarnnadu viṣamāy māṟuṁ
manassĕnna maradaga dvībil
māyājālattin nāṭṭil

sitramanohara sandhyā śilppigaḽ
sitraṁ varaykkāṟuṇḍaviḍĕ
svapnasudhāgara śobhagaḽ māykkān
du:khattin meghavuṁ uṇḍaviḍĕ
avarṇṇanīyaṁ anirvvasanīyaṁ
ā niḻal nāḍaga logaṁ

manassĕnna maradaga dvībil
māyājālattin nāṭṭil

ĕtragŏḻiññāluṁ vīṇḍuṁ viḍaruṁ
mithyābodhattin mādhavaṅṅaḽ
ṛtudevadamār māṟunnu nityavuṁ
satyattinaviḍĕnnuṁ jayil mātraṁ
avarṇṇanīyaṁ anirvvasanīyaṁ
ā niḻal nāḍaga logaṁ

manassĕnna maradaga dvībil
māyājālattin nāṭṭil
malarāy viḍarnnadu muḽḽāy māṟuṁ
madhuvāy nugarnnadu viṣamāy māṟuṁ
manassĕnna maradaga dvībil
māyājālattin nāṭṭil