ആ...ആ...ആ...
മട്ടിച്ചാറ് മണക്കണ് മണക്കണ്
മലങ്കാറ്റ് കുളിരണ് കുളിരണ്
മലയത്തിപ്പെണ്ണ് നിന്ത് തുടിക്കണ്
മലവേടാ കേട്ടിത്താനെ വാ പോ പോ
കൂരിമാന് തുടിക്കണ് പെടയ്ക്കണ്
കൂടാനൊരു കുടി തേടി നടക്കണ്
പേരമരക്കായ് ഒന്ന് പയിക്കണ്
പേടിമാണ്ടാ കാട്ടു പെണ്ണേ വാ വാ വാ
(മട്ടിച്ചാറ്)
തലകോതി കണിയാമ്പൂ ചെരികണാ
ഇലനുള്ളി കുടിയാകെ പരത്തണാ
മലന്തേനു കുടുമയില്‍ ചൊരിയണാ
മസ്സിയാക്കി തേന നൂറു പെശയണാ
(കൂരിമാന്)
കണിയാമ്പൂ താനേ നിന്റെ നോക്കില്‍
കാട്ടു തേനേ നിന്റെ വാക്കില്‍
മനതാലെ ആശ കൊണ്ട മാരന് നാന്
മണവാട്ടി ഉന്നെക്കെട്ടി പോകുവേന്‍
(മട്ടിച്ചാറ്)