കതിര് മഴ പൊഴിയും ദീപങ്ങള്‍
കാര്‍ത്തിക രാവിന് കൈയ്യില്‍
ആയിരം പൊന്‍ താരകങ്ങള്‍ താഴെ വിരിയും അഴകോടെ
ഒന്നാനാം കുന്നിന്മേല് പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല് നെയ് വിളക്ക് (2)
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം
നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ
ഒന്നാനാം കുന്നിന്മേല് പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല് നെയ് വിളക്ക്
ഒത്തിരി ഒത്തിരി ഇരവുകള്‍ ചിരിയുടെ മുത്തു പൊഴിഞ്ഞതു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ നന നന നന നന പെണ്ണാളെ
ഏഴു ജന്മങ്ങള് ഏഴാം കടലായി
എന്റെ ദാഹങ്ങള്‍ ഈറ കുഴലായി (ഏഴു ജന്മങ്ങള് ...)
കാതോര്‍ക്കുമോ കന്നി കളം മായ്ക്കുമോ കല്യാണ തുമ്പി പെണ്ണാളെ
ചിരിക്കുന്ന കാല്‍ചിലങ്ക താളമായ് ചേര്‍ന്നു വാ
ചിത്ര വീണയില്‍ നിലാവിന് മുത്തുമാരി പെയ്യാന്‍
ഒന്നാനാം കുന്നിന്മേല് പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല് നെയ് വിളക്ക്
ഇന്നു മയില്‍പ്പീലി കാവില്‍ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിന് മനസ്സല്ലോ (ഇന്നു ....)
നേരാവുമോ സ്വപ്നം മയിലാകുമോ പീലിപ്പൂ ചൂടാന്‍ ആളുണ്ടോ
തനിച്ചെന്റെ മൺചെരാതില് പൊന്‍ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വച്ചതല്ലേ