അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ..
പോഴിയൂ പോഴിയൂ ഒരു തുള്ളി ജീവാമൃതം
ഇരുള് മൂടുമീ വീഥിയില്‍ നിറ ദീപവും മാഞ്ഞുവോ (2)
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ.., അകലെ....
ഉതിര്ന്നൊരെന് കണ്ണീര് മുത്തില്‍ നിനക്കെന്തു നല്‍കും ഞാന്‍
മിഴിത്തുമ്പില്‍ ഈറന്‍ ചൂടും മലര് തിങ്കളെ... (ഉതിര്ന്നൊരെന്...)
നോവുമീ രാവുകള്‍ നീ മറന്നീടുമോ (2)
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ.., അകലെ....
ഉടഞ്ഞൊരീ ജന്മം നീട്ടി വരം കാത്തു നില്പ്പൂ ഞാന്‍
വിളക്കേന്തി വന്നാലും നീ കിളിക്കൊഞ്ചലായ് (ഉടഞ്ഞൊരീ...)
പാവമീ(?) നെഞ്ചിലും നീയുറങ്ങീടുമോ (2)
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ..
പോഴിയൂ പോഴിയൂ ഒരു തുള്ളി ജീവാമൃതം
ഇരുള് മൂടുമീ വീഥിയില്‍ നിറ ദീപവും മാഞ്ഞുവോ (2)
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ.., അകലെ....