(പു) മണ്ണിന്റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍
പാടത്തെ പതമുള്ള മണ്ണു കൊണ്ടോ
കണ്ണിരിന് നനവുള്ള മണ്ണു കൊണ്ടോ
കോലം വെച്ചു താളം കൊട്ടി കോലങ്ങള്‍ ആടിപ്പാടുന്നേ
മണ്ണിന്റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍
മണ്‍കോലമാണേലും നെഞ്ചില്‍ പൂന്തേനോ
മധുരിക്കും ഇളം നീരോ തുള്ളിത്തൂവുന്നേ
(മണ്‍കോലമാണേലും)
പൊന്നോണമെത്തിപ്പോയി കല്യാണം കൂടേണം
കല്ലുള്ള പൊന്മാലയും ഞാത്തും വേണം
(പു. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു
(സ്ത്രീ. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു
(പു) കുന്നോളം മോഹങ്ങള്‍ നെഞ്ചില്‍ കൂടുന്നേ
കുറുചെണ്ടത്താളത്തില് തുള്ളിപ്പാടുന്നേ
(കുന്നോളം മോഹങ്ങള്‍)
പള്ളിയിലെ പെരുന്നാളില്‍ തിരുരൂപം നേരുന്നേ
തൃക്കോവിലമ്മയ്ക്കു പട്ടും മാലയും
(സ്ത്രീ. കോ) നട്ടു നനച്ചൊരു വാഴകുലച്ചതു നട്ടവനാരാണു്
മൂത്തു പഴുത്തൊരു പൂവന്‍കുലയുടെ വാസനയെവിടാണു്
(പു. കോ) നട്ടു നനച്ചൊരു വാഴകുലച്ചതു നട്ടവനാരാണു്
മൂത്തു പഴുത്തൊരു പൂവന്‍കുലയുടെ വാസനയെവിടാണു്
(പു) മണ്ണിന്റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍
പാടത്തെ പതമുള്ള മണ്ണു കൊണ്ടോ
കണ്ണിരിന് നനവുള്ള മണ്ണു കൊണ്ടോ
കോലം വെച്ചു താളം കൊട്ടി കോലങ്ങള്‍ ആടിപ്പാടുന്നേ
(ഗ്രൂ. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു
കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു