Madiraaksi nin

മദിരാക്ഷി നിൻ
Work
Year
Language

മദിരാക്ഷീ നിൻ മൃദുലാധരങ്ങൾ
മദനന്റെ മധുപാത്രങ്ങൾ
പ്രിയനു പകർന്നു പകർന്നു കൊടുക്കും
പ്രണയ വികാര ചഷകങ്ങൾ (മദിരാക്ഷീ)

മോഹപുഷ്പങ്ങൾ വിടരുമ്പോൾ നിന്റെ
മൗനം വാചാലമാകുമ്പോൾ
ഞാൻ നിന്നിലലിയുന്നു നീ എന്നിലലിയുന്നു
നമ്മുടെ ഗാനങ്ങൾ ഒന്നാകുന്നു
ഈ നിമിഷം ഈ നിമിഷം
ഈ ജന്മം നമ്മൾ മറക്കുമോ (മദിരാക്ഷീ)

രോമഹർഷങ്ങൾ തളിർക്കുമ്പോൾ നിന്റെ
മൗനം പ്രേമാർദ്രമാകുമ്പോൾ
ഞാൻ നിന്നിൽ നിറയുന്നു നീയെന്നിൽ നിറയുന്നു
നമ്മുടെ ഹൃദയങ്ങൾ ഒന്നാകുന്നു
ഈ നിമിഷം ഈ നിമിഷം
ഈ ജന്മം നമ്മൾ മറക്കുമോ (മദിരാക്ഷീ)

madirākṣī nin mṛdulādharaṅṅaḽ
madananṟĕ madhubātraṅṅaḽ
priyanu pagarnnu pagarnnu kŏḍukkuṁ
praṇaya vigāra saṣagaṅṅaḽ (madirākṣī)

mohabuṣpaṅṅaḽ viḍarumboḽ ninṟĕ
maunaṁ vāsālamāgumboḽ
ñān ninnilaliyunnu nī ĕnnilaliyunnu
nammuḍĕ gānaṅṅaḽ ŏnnāgunnu
ī nimiṣaṁ ī nimiṣaṁ
ī janmaṁ nammaḽ maṟakkumo (madirākṣī)

romaharṣaṅṅaḽ taḽirkkumboḽ ninṟĕ
maunaṁ premārdramāgumboḽ
ñān ninnil niṟayunnu nīyĕnnil niṟayunnu
nammuḍĕ hṛdayaṅṅaḽ ŏnnāgunnu
ī nimiṣaṁ ī nimiṣaṁ
ī janmaṁ nammaḽ maṟakkumo (madirākṣī)