Madhyavenalavadhiyaayee

മധ്യവേനലവധിയായീ
Year
Language

മദ്ധ്യവേനലവധിയായീ ഓര്‍മ്മകള്‍
ചിത്രശാല തുറക്കുകയായീ
മുത്തുകളില്‍ ചവിട്ടി മുള്ളുകളില്‍ ചവിട്ടി
നഗ്നമായ കാലടികള്‍ മനസ്സിന്‍ കാലടികള്‍

എത്ര ദിവാസ്വപ്നങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍
എട്ടുകാലിവലയില്‍ വീണ തേനീച്ചകള്‍
അവയടിച്ചുമാറ്റുമ്പോള്‍ ചുവരെഴുത്തുമായ്ക്കുമ്പോള്‍
അറിയാതെന്നുള്ളിലെത്ര നെടുവീര്‍പ്പുകള്‍
ചുടുനെടുവീര്‍പ്പുകള്‍...
(മദ്ധ്യവേനല്‍.....)

എത്ര മനോദു:ഖങ്ങള്‍ എത്ര മോഹഭംഗങ്ങള്‍
തപ്തബാഷ്പനദിയില്‍ വീണ തീമുത്തുകള്‍
അവയൊരിക്കല്‍ വിരിയുമെങ്കില്‍
അമൃതുകൊണ്ടു നിറയുമെങ്കില്‍
അനുരാഗധന്യമാകുമഭിലാഷങ്ങള്‍
എന്റെ അഭിലാഷങ്ങള്‍
(മദ്ധ്യവേനല്‍..)

maddhyavenalavadhiyāyī ormmagaḽ
sitraśāla tuṟakkugayāyī
muttugaḽil saviṭṭi muḽḽugaḽil saviṭṭi
nagnamāya kālaḍigaḽ manassin kālaḍigaḽ

ĕtra divāsvapnaṅṅaḽ ĕtra romaharṣaṅṅaḽ
ĕṭṭugālivalayil vīṇa tenīccagaḽ
avayaḍiccumāṭrumboḽ suvarĕḻuttumāykkumboḽ
aṟiyādĕnnuḽḽilĕtra nĕḍuvīrppugaḽ
suḍunĕḍuvīrppugaḽ...
(maddhyavenal.....)

ĕtra manodu:khaṅṅaḽ ĕtra mohabhaṁgaṅṅaḽ
taptabāṣpanadiyil vīṇa tīmuttugaḽ
avayŏrikkal viriyumĕṅgil
amṛtugŏṇḍu niṟayumĕṅgil
anurāgadhanyamāgumabhilāṣaṅṅaḽ
ĕnṟĕ abhilāṣaṅṅaḽ
(maddhyavenal..)