മധുരപ്പതിനേഴു്
കയ്യില്‍ കരിയും കൊണ്ടുനടക്കും
കാലത്തിനു കഴിവില്ലാ
അറിയാതെന്‍ അഴകില്‍
ഒരു വിരലടയാളം പതിക്കുവാന്‍
(മധുര)
പ്രപഞ്ചത്തിനു് നടുവു് വളഞ്ഞു
പ്രകൃതിക്കു പല്ലുകൊഴിഞ്ഞു
ആകാശത്തിനു തലമുടി നരച്ചു
ഭൂമിക്കോ വിറയലു വന്നു
(മധുര)
മെയ്യില്‍ കളഭം ചാര്‍ത്തണം ഉര്‍വ്വശി
മെത്ത വിരിക്കണം മേനക
കാര്‍കുഴല്‍ ചീകിത്തരണം രംഭ
കാലുതിരുമ്മണം തിലോത്തമ
(മധുര)