നടുവൊടിഞ്ഞൊരു മുല്ലാക്ക
മാനത്തെ മുല്ലാക്ക
ആരാ?
പഞ്ചമിചന്ദ്രൻ!
വടിയും കുത്തി കടവത്തേക്കു തത്തി തത്തി നടക്കുമ്പം.....
കടവേതാ?
അറിയില്ല
പടിഞ്ഞാറേക്കടൽ!
നടുവൊടിഞ്ഞൊരു മുല്ലാക്ക
മാനത്തെ മുല്ലാക്ക
വടിയും കുത്തി കടവത്തേക്കു തത്തി തത്തി നടക്കുമ്പം
കടലക്കാ വിക്കുന്നൊരു വഴി നീളെ ഇരിപ്പുണ്ട്
കടലക്കാ തട്ടത്തില്‍
കരിചിമ്മിനി മിന്നുന്നൊണ്ട്
കടലക്കാ ബിക്കുന്നൊര് ആരെന്നറിയാമോ?
ഇല്ല
നക്ഷത്രങ്ങൾ!
കടലക്കാ വിക്കുന്നൊരു വഴി നീളെ ഇരിപ്പുണ്ട്
കടലക്കാ തട്ടത്തില്‍
കരിചിമ്മിനി മിന്നുന്നൊണ്ട്
ഒരു കായിനു കടലേം വാങ്ങി
ഒരു തേങ്ങാത്തുണ്ടും വാങ്ങി
പല്ലില്ലാ ബായി തുറന്നു
ഇങ്ങനെ ചവയ്ക്കണ്