താഴ്വരയില് മഞ്ഞു പെയ്തൂ....
താരുകള്‍ ഉടയാട അഴിച്ചു വെച്ചൂ..
ശരറാന്തല്‍ വിളക്കിന്റെ തിരിനീട്ടി ഇനിയും
ആരെയെന് രാധിക കാത്തിരിപ്പൂ...
ശരറാന്തല്‍ തിരിയുടെ നര്‍ത്തനം കാണ്‍കെ
ശലഭമായ് മാനസം തുള്ളിയാടി
നാഥന്റെ ഹൃദയ തുടിപ്പിന്റെ താളത്തില്‍
ആടാന്‍ കൊതിച്ചു ഞാന്‍ രാധയായ് മാറീ...
താഴ്വരയില് മഞ്ഞു പെയ്തൂ...
ഹിമശൈലതലങ്ങള് പിച്ചകപ്പൂവുള്ള
നര്ത്തനമന്ദിരം ആകും
വസന്തം ചന്ദ്രനെ കൈകളിലേന്തുന്ന
സാലഭഞ്ജികയാകും...
സാലഭഞ്ജികയാകും....
താഴ്വരയില് മഞ്ഞു പെയ്തൂ.....
മോഹം നിറങ്ങളാല്‍ കളമെഴുതും
നമ്മള് കരിനീലനാഗങ്ങളാകും
മന്മഥസദന ജാലകച്ചായ്പ്പില്
ചന്ദ്രിക നാണിച്ചു നില്ക്കും
ചന്ദ്രിക നാണിച്ചു നില്ക്കും....
താഴ്വരയില് മഞ്ഞു പെയ്തൂ....