താഴുന്ന സൂര്യനെയേറ്റുവാങ്ങാന്‍
അലയാഴി കൈനീട്ടിടുമ്പോള്‍
തന് മുടിച്ചാര്‍ത്തിലൊളിപ്പിക്കുവാന്‍ വന്ന
പൊന്‍മുകില്‍പ്പെണ്‍കിടാവേ
വിട്ടുതരില്ലെന്നോ വിട്ടുതരില്ലെന്നോ
നിന്റെ നിഷ്ഫലമോഹം വിതുമ്പി
(താഴുന്ന)
താനേയുരുമീ തങ്കത്തിടമ്പിനെ
താങ്ങും കടലും തുടുത്തു
ആടും തിരകളില്‍ കാലപ്പെരുംതുടീ-
നാദം മുഴങ്ങുകയായി
ഏതോ കടല്‍പ്പക്ഷി കേഴുകയായി
നാം സ്നേഹിച്ചതെല്ലാം ക്ഷണികം
(താഴുന്ന)
മാരിവില്‍വര്‍ണ്ണങ്ങളെല്ലാമൊരേയൊരു
സൌരപ്രകാശമല്ലേ
വിണ്ണിലെ താരവും പണ്ടൊരു നാളിലീ
മണ്ണിലെ പൂവായിരുന്നൂ
വേദനെയോടെന്നോ വേര്‍പിരിയാ-
നൊത്തുകൂടും പഥികര്‍ നമ്മള്
(താഴുന്ന)