ഇളമാനഴകേ...ഇതിലേ.....ഇതിലേ....
വരു നീ അരികേ മഴവില്‍ കണിയേ...
നിലാവായ്....കിനാവായ്....വരൂ...വരൂ...നീ...
(ഇളമാനഴകേ.......)
താനേ പൂവോലും താരഹാരം മേലേ
ആരെ ചാര്‍ത്തി രാവിന്‍ മാറില്‍ ആരും കാണാതെ (താനേ....)
അല്ലിപ്പൂവോ....മുല്ലപ്പൂവോ........
പൊന്നുംനൂലില്‍ തെന്നല്‍ കോര്‍ക്കുന്നൂ....
ഇളമാനഴകേ...ഇതിലേ.....ഇതിലേ....
വരു നീ അരികേ മഴവില്‍ കണിയേ......
പുള്ളിപ്പൊന്മാനെ വെള്ളിത്തിങ്കൾ പോറ്റും
ചെല്ലം ചെല്ലം മാറില്‍ ചായും നിന്നെക്കാണാനായ് (പുള്ളിപ്പൊന്മാനെ....)
വാഴപ്പൂക്കള്‍ .......താലം നീട്ടി......
മേലേക്കാവില്‍ നീളെ പോരുന്നൂ....
(ഇളമാനഴകേ.......)