Maaveli vaanoru kaalam

മാവേലി വാണൊരു കാലം
Work
Year
Language

മാവേലി വാണൊരു കാലം
മറക്കുകില്ലാ - മറക്കുകില്ലാ
മറക്കുകില്ലാ മലയാളം
മറക്കുകില്ലാ മലയാളം (മാവേലി )

കള്ളമില്ലാ ചതിയില്ലാ
കണ്ണുനീരില്ലാ
കനകം മൂലം കാമിനി മൂലം
കലഹങ്ങളുമില്ലാ
കലഹങ്ങളുമില്ലാ (മാവേലി )

മത്സരത്തിന്‍ മന്ത്രം ചൊല്ലും
മതങ്ങളന്നില്ലാ
മത്സരത്തിന്‍ മന്ത്രം ചൊല്ലും
മതങ്ങളന്നില്ലാ
കക്ഷിരാഷ്ട്രീയ കലാപമില്ലാ
കത്തിയേറില്ലാ
കത്തിയേറില്ലാ (മാവേലി )

ധനവും ധാന്യവുമൊരുപോലേ
മനുഷ്യരൊരു പോലേ
ധനവും ധാന്യവുമൊരുപോലേ
മനുഷ്യരൊരു പോലേ - അന്ന്
പൊന്നു കായ്ക്കും കേരളത്തില്‍
എന്നും തിരുവോണം
എന്നും തിരുവോണം (മാവേലി )

māveli vāṇŏru kālaṁ
maṟakkugillā - maṟakkugillā
maṟakkugillā malayāḽaṁ
maṟakkugillā malayāḽaṁ (māveli )

kaḽḽamillā sadiyillā
kaṇṇunīrillā
kanagaṁ mūlaṁ kāmini mūlaṁ
kalahaṅṅaḽumillā
kalahaṅṅaḽumillā (māveli )

matsarattin mandraṁ sŏlluṁ
madaṅṅaḽannillā
matsarattin mandraṁ sŏlluṁ
madaṅṅaḽannillā
kakṣirāṣṭrīya kalābamillā
kattiyeṟillā
kattiyeṟillā (māveli )

dhanavuṁ dhānyavumŏrubole
manuṣyarŏru pole
dhanavuṁ dhānyavumŏrubole
manuṣyarŏru pole - ann
pŏnnu kāykkuṁ keraḽattil
ĕnnuṁ tiruvoṇaṁ
ĕnnuṁ tiruvoṇaṁ (māveli )