Title (Indic)മാറ്റൂവിന്‍ ചട്ടങ്ങളേ [പല്ലനയാറ്റില്‍] WorkMaattoli Year1978 LanguageMalayalam Credits Role Artist Music Jaya Vijaya Performer KJ Yesudas Writer Bichu Thirumala LyricsMalayalamമാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ..... പല്ലനയാറ്റിൽ നിന്നിന്നും മുഴങ്ങുമാ പല്ലവി കേട്ടുവോ ന്യായാസനങ്ങളേ.... (പല്ലനയാറ്റിൽ.....) മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ..... (പല്ലനയാറ്റിൽ......) ജീർണ്ണിച്ച താളിയോലക്കെട്ടിന്നുള്ളിലെ നാണിച്ചു നിൽക്കുന്ന നാരായരേഖകൾ മാറത്തടിച്ചു വിളിയ്ക്കുകയാണിപ്പോഴും മാറ്റുവിൻ പ്രാചീന നീതിശാസ്ത്രങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ..... (പല്ലനയാറ്റിൽ......) പ്രാവും പരുന്തും പകച്ചു നിൽക്കെ സ്വയം പ്രാണൻ ത്യജിക്കുവാൻ സന്നദ്ധച്ചിത്തനായ് നീതിത്തുലാസിൻ ഇടംതട്ടിൽ രക്തവും മാംസവും പങ്കിട്ട ശിബി ചക്രവർത്തിയെ അർത്ഥശാസ്ത്രങ്ങൾ വലിച്ചെറിഞ്ഞാത്മീയ ബുദ്ധനായ് മാറിയ സിദ്ധാർത്ഥദേവനെ ഈറ്റുനോവേറ്റു പ്രസവിച്ചു ഭാരതം മാറ്റങ്ങളിന്നും കൊതിയ്ക്കുന്നു ഭാരതം മാറ്റുവിൻ ചട്ടങ്ങളെ.....മാറ്റുവിൻ ചട്ടങ്ങളെ..... കുറ്റബോധങ്ങൾ മുഖം കുനിയ്ക്കും പ്രതിക്കൂടിന്റെ ചുറ്റഴിക്കമ്പികൾക്കുള്ളിലെ തപ്തനിശ്വസങ്ങൾ ആളിപ്പടർന്നതിൽ കത്തുന്ന തീപ്പന്ത ജിഹ്വയിൽ നിന്നിതാ ആര്യഭട്ടന്മാർ വിരണ്ടു നിൽക്കുന്നൊരീ ആഗോള സഞ്ചാര ചക്രവാളങ്ങളിൽ മാറ്റൊലി കൊള്ളുന്നു ശിക്ഷാക്രമങ്ങളെ മാറ്റുവിൻ മാനവ രക്ഷാക്രമങ്ങളായ്.... Englishmāṭruvin saṭṭaṅṅaḽĕ.....māṭruvin saṭṭaṅṅaḽĕ..... pallanayāṭril ninninnuṁ muḻaṅṅumā pallavi keṭṭuvo nyāyāsanaṅṅaḽe.... (pallanayāṭril.....) māṭruvin saṭṭaṅṅaḽĕ.....māṭruvin saṭṭaṅṅaḽĕ..... (pallanayāṭril......) jīrṇṇicca tāḽiyolakkĕṭṭinnuḽḽilĕ nāṇiccu nilkkunna nārāyarekhagaḽ māṟattaḍiccu viḽiykkugayāṇippoḻuṁ māṭruvin prāsīna nīdiśāstraṅṅaḽĕ māṭruvin saṭṭaṅṅaḽĕ.....māṭruvin saṭṭaṅṅaḽĕ..... (pallanayāṭril......) prāvuṁ parunduṁ pagaccu nilkkĕ svayaṁ prāṇan dyajikkuvān sannaddhaccittanāy nīdittulāsin iḍaṁtaṭṭil raktavuṁ māṁsavuṁ paṅgiṭṭa śibi sakravarttiyĕ artthaśāstraṅṅaḽ valiccĕṟiññātmīya buddhanāy māṟiya siddhārtthadevanĕ īṭrunoveṭru prasaviccu bhāradaṁ māṭraṅṅaḽinnuṁ kŏdiykkunnu bhāradaṁ māṭruvin saṭṭaṅṅaḽĕ.....māṭruvin saṭṭaṅṅaḽĕ..... kuṭrabodhaṅṅaḽ mukhaṁ kuniykkuṁ pradikkūḍinṟĕ suṭraḻikkambigaḽkkuḽḽilĕ taptaniśvasaṅṅaḽ āḽippaḍarnnadil kattunna tīppanda jihvayil ninnidā āryabhaṭṭanmār viraṇḍu nilkkunnŏrī āgoḽa sañjāra sakravāḽaṅṅaḽil māṭrŏli kŏḽḽunnu śikṣākramaṅṅaḽĕ māṭruvin mānava rakṣākramaṅṅaḽāy....