മാനസമണിവേണുവില്‍
ഗാനം പകര്‍ന്നൂ ഭവാന്‍
മായാത്ത സ്വപ്നങ്ങളാല്‍
മണിമാലചാര്‍ത്തീ മനം
പ്രേമാര്‍ദ്രചിന്തകളാല്‍
പൂമാലതീര്‍ക്കും മുന്‍പേ
പൂജാഫലംതരുവാന്‍
പൂജാരി വന്നൂ മുന്നില്‍
സിന്ദൂരംചാര്‍ത്തിയില്ലാ
മന്ദാരംചൂടിയില്ലാ
അലങ്കാരംതീരും മുന്പേ
മലര്‍ബാണന്‍ വന്നൂ മുന്നില്‍