ചെല്ലക്കുരുവീ നീയെന്നും ചില്ലിട്ട മോഹം …ഹോ …എല്ലാമേ
പൊട്ടിത്തകര്ന്നോ പൊട്ടിത്തകര്ന്നോ തട്ടിയെറിഞ്ഞോ പൊട്ടി കരയുകയാണോ
ചിരിയായ് കളിയായ് കിളിയെ എന്നും മണ്ണില്‍ കഴിഞ്ഞിടേണം നീ
പിന്നെയും ചൂടാന്‍ മോഹം ഓടിയണയുമല്ലോ
ചെല്ലക്കുരുവീ ….. നീയെന്നും ചില്ലിട്ട മോഹം …ഹോ …എല്ലാമേ
നരനോ വിതയ്ക്കും അമരന് വിതയ്ക്കും അത് താനേ ജീവിതം ഓര്ത്താലെന്നും
എല്ലാ മൊട്ടും പൂവായ് വന്നു തീരുന്നില്ലല്ലോ
എല്ലാ പൂവും കായായ് മണ്ണില്‍ മാറുന്നില്ലല്ലോ
അതിനാല്‍ നീയും ഒരു പുഞ്ചിരിയായ് പതിയെ ഇനിയും
കഴിയൂ എല്ലാ ദുഖവും പറന്നു പോകും
നിന്നെ തേടി കാലം ഓടി അണയുമല്ലോ
ചെല്ലക്കുരുവീ ….. നീയെന്നും ചില്ലിട്ട മോഹം …ഹോ …എല്ലാമേ
ഇണയെ നിനച്ചു ഇരുളില്‍ തനിച്ചും മിഴി നീര് വാര്‍ക്കുന്നു നീയും പെണ്‍കിളിയേ
കാറും കോളും വാനില്‍ നിന്നും മാറുന്നുണ്ടല്ലോ
തങ്കത്തേരില്‍ തിങ്കള്‍ക്കല പോരുന്നുണ്ടല്ലോ
പനിനീര് തൂകും ഒരു പൂങ്കാറ്റും ഇരുളും തെളിയും ഉലകില്
എല്ലാം പിന്നെയും തുടര്‍ന്ന് പോകും ഓളം പിന്നെയും തീരം തേടിയണയുകില്ലേ
ചെല്ലക്കുരുവീ ….. നീയെന്നും ചില്ലിട്ട മോഹം …ഹോ …എല്ലാമേ
ഓഹോ ……ഓ ……….ഓ ………ഓ ………..