(പു) മയിലാടും മേടുകളില്‍ കുയില്‍ പാടും കാടുകളില്‍
മുകിലോടിച്ചെന്നല്ലോ കുളിര്‍കാറ്റും ചെന്നല്ലോ
രതിലോലേ വന്നാട്ടേ കുളിരെന്നില്‍ പെയ്താട്ടേ (2)
(സ്ത്രീ) മഴമേഘം കണ്ടല്ലോ ഇളംകാറ്റും കണ്ടല്ലോ
മനമാകേ കുളിരാണേ മധുരത്തേനുറവോടെ
കരളീല്‍ ഞാന്‍ വന്നില്ലേ കുളിരേകാന്‍ വന്നില്ലേ (2)
(പു) മയിലാടും മേടുകളില്‍ കുയില്‍ പാടും കാടുകളില്‍
(പു) പ്രണയപരാഗം ചൊടിയില്‍ കണ്ടു ഞാന്‍
(സ്ത്രീ) ലാ ലലലാ
(പു) രതിഭാവം വിടരും മിഴിയിണ കണ്ടു ഞാന്‍
(സ്ത്രീ) ലാ ലലലാ
(സ്ത്രീ) മാറില്‍ അണയ്ക്കുക മന്മഥാ നീയെന്നെ
(പു) ലാ ലലലാ
(സ്ത്രീ) മാസ്മര സ്വപ്നവിലാസിനിയാക്കുക നീയെന്നെ
(പു) ലാ ലലലാ
(പു) മദനന്റെ ശരമുതിരും
(സ്ത്രീ) ലാ ലാ
(പു) മകരന്ദ സുധയേല്ക്കും
(സ്ത്രീ) ലാ ലാ ല ലലലാ
(സ്ത്രീ) ഒഴുകട്ടേ ഇനിയൊഴുകട്ടേ
(പു) ലാ ലാ ലലാ
(സ്ത്രീ) അലിയട്ടേ അതില്‍ അലിയട്ടേ
(പു) കൊഴിയുന്ന യാമങ്ങള്‍ അണിയുന്ന രോമാഞ്ചം പുണരട്ടെ നാകങ്ങളേ
(സ്ത്രീ) കൊഴിയുന്ന യാമങ്ങള്‍ അണിയുന്ന രോമാഞ്ചം പുണരട്ടെ നാകങ്ങളേ
(പു) മയിലാടും മേടുകളില്‍ കുയില്‍ പാടും കാടുകളില്‍
മുകിലോടിച്ചെന്നല്ലോ കുളിര്‍കാറ്റും ചെന്നല്ലോ
(സ്ത്രീ) കരളീല്‍ ഞാന്‍ വന്നില്ലേ കുളിരേകാന്‍ വന്നില്ലേ (2)
(സ്ത്രീ) നിന്‍കരമെന്നെയണച്ചു പിടിയ്ക്കുമ്പോള്‍
(പു) ലാ ലലാലാ
(സ്ത്രീ) ഹാ ചേതനമാനസവീണയില്‍ ഉണരുന്നു
(പു) ലാ ലലാലാ
(പു) ഈമലര്വാടിയില് നീയൊരു പൂവല്ലേ
(സ്ത്രീ) ലാ ലലാലാ
(പു) മൃദുമോഹനമിതളില് കുളിരല ഞാനല്ലേ
(സ്ത്രീ) ലാ ലലാലാ
(സ്ത്രീ) നീയെങ്ങോ മനമിനിയെങ്ങോ
(പു) ലലാ ല ല്ല
(സ്ത്രീ) നിഴലാടും സുഖമിനിയെന്നോ
(പു) ല ലാ ല ല
(പു) കളിയല്ലോ ഇക്കഥ തളരില്ലേ
(സ്ത്രീ) ല ല ലല
(പു) കുളിരോലും സുഖമിനിയല്ലെ
(സ്ത്രീ) തിരയുന്ന സ്വര്‍ഗ്ഗത്തില്‍ തിരിയിട്ട സ്വപ്നങ്ങള്‍ പുല്കട്ടെ മിഥുനങ്ങളെ
(പു) തിരയുന്ന സ്വര്‍ഗ്ഗത്തില്‍ തിരിയിട്ട സ്വപ്നങ്ങള്‍ പുല്കട്ടെ മിഥുനങ്ങളെ
(സ്ത്രീ) മഴമേഘം കണ്ടല്ലോ ഇളംകാറ്റും കണ്ടല്ലോ
മനമാകേ കുളിരാണേ മധുരത്തേനുറവോടെ
(പു) രതിലോലേ വന്നാട്ടേ കുളിരെന്നില്‍ പെയ്താട്ടേ (2)