Title (Indic)വില്ലുകെട്ടിയ കടുക്കനിട്ടൊരു WorkLine Bus Year1971 LanguageMalayalam Credits Role Artist Music G Devarajan Performer Latha Raju Performer P Madhuri Writer Vayalar Ramavarma LyricsMalayalamവില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ, തലയിൽ വെള്ളിരോമക്കുടുമ വച്ചൊരു വലിയമ്മാവൻ വടക്കു വടക്കു വേലേം പൂരോം കാണാന്‍ പോയപ്പോൾ ഒരു വെളുത്ത കുതിരയെ വെലയ്ക്കു വാങ്ങി വലിയമ്മാവന് (വില്ലുകെട്ടിയ...) ആറുപെറ്റിട്ടാറും ചത്തൊരു വലിയമ്മായി നമ്മളെ മാറിമാറിയുമ്മ വയ്ക്കണ വലിയമ്മായി തോളുമുട്ടണ തോടയാട്ടിക്കുളിച്ചു വന്നപ്പോള്‍ കണ്ടതു വാലുപൊക്കിക്കൂത്തു പറക്കണ വെള്ളക്കുതിര ഞെക്കുമ്പൊള് ചാടൂം കുതിര! ഞൊണ്ടിക്കൊണ്ടോടും കുതിര പടക്കുതിര കളിക്കുതിര പാവക്കുതിര വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവന്, തലയിൽ വെള്ളിരോമക്കുടുമ വച്ചൊരു വലിയമ്മാവൻ വടക്കു വടക്കു വേലേം പൂരോം കാണാന്‍ പൊയപ്പോൾ ഒരു വെളുത്ത മുത്തുക്കുടുക്ക വാങ്ങി വലിയമ്മാവാൻ ആറുപെറ്റിട്ടാറും കിട്ടിയ ചെറിയമ്മായി, നാക്കിനു നൂറുകാതം നീളമുള്ളൊരു ചെറിയമ്മായി ചേലചുറ്റിയ പോത്തുപോലെ കുലുങ്ങി വന്നപ്പൊള്‍ കണ്ടതു നാലുകെട്ടില്‍ മുത്തുകിലുങ്ങണ കൊച്ചു കുടൂക്ക അന്നാരം മുത്തുക്കുടുക്ക പുന്നാരം മുത്തുക്കുടുക്ക ഇടു കുടുക്കേ ഇടു കുടൂക്കേ പൊന്നും പണവും (വില്ലു കെട്ടിയ...) Englishvillugĕṭṭiya kaḍukkaniṭṭŏru valiyammāvan, talayil vĕḽḽiromakkuḍuma vaccŏru valiyammāvan vaḍakku vaḍakku veleṁ pūroṁ kāṇān poyappoḽ ŏru vĕḽutta kudirayĕ vĕlaykku vāṅṅi valiyammāvan (villugĕṭṭiya...) āṟubĕṭriṭṭāṟuṁ sattŏru valiyammāyi nammaḽĕ māṟimāṟiyumma vaykkaṇa valiyammāyi toḽumuṭṭaṇa toḍayāṭṭikkuḽiccu vannappoḽ kaṇḍadu vālubŏkkikkūttu paṟakkaṇa vĕḽḽakkudira ñĕkkumbŏḽ sāḍūṁ kudira! ñŏṇḍikkŏṇḍoḍuṁ kudira paḍakkudira kaḽikkudira pāvakkudira villugĕṭṭiya kaḍukkaniṭṭŏru valiyammāvan, talayil vĕḽḽiromakkuḍuma vaccŏru valiyammāvan vaḍakku vaḍakku veleṁ pūroṁ kāṇān pŏyappoḽ ŏru vĕḽutta muttukkuḍukka vāṅṅi valiyammāvān āṟubĕṭriṭṭāṟuṁ kiṭṭiya sĕṟiyammāyi, nākkinu nūṟugādaṁ nīḽamuḽḽŏru sĕṟiyammāyi selasuṭriya pottubolĕ kuluṅṅi vannappŏḽ kaṇḍadu nālugĕṭṭil muttugiluṅṅaṇa kŏccu kuḍūkka annāraṁ muttukkuḍukka punnāraṁ muttukkuḍukka iḍu kuḍukke iḍu kuḍūkke pŏnnuṁ paṇavuṁ (villu kĕṭṭiya...)