ആ.. ആ..
തൃക്കാക്കരെപ്പൂപോരാഞ്ഞ് തിരുനക്കരെപ്പൂപോരാഞ്ഞ്
തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍കാറ്റേ..
നിന്റെയോമല്‍ പൂപ്പാലിക ഞാനൊന്നു കണ്ടോട്ടേ
ഒന്നു കണ്ടോട്ടെ
(..തൃക്കാക്കരെ )
താലിമുല്ലയുണ്ടല്ലോ ചെന്താമരത്തളിരുണ്ടല്ലോ
പ്രഭാതചന്ദനതിലകം ചാര്‍ത്തിയ പാരിജാതമുണ്ടല്ലോ
നിന്നെ വികാരതരളിതനാക്കിയ നിശാഗന്ധിയുണ്ടല്ലോ
ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു തുളസിപ്പൂ ?
(..തൃക്കാക്കരെ )
രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ
രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ
നിലാവു കോടിറവുക്കകള് നല്കിയ
നെയ്തലാമ്പലുണ്ടല്ലോ (നിലാവു കോടി...)
നിന്നെ പ്രേമപരവശനാക്കിയ വനജ്യോത്സ്നയുണ്ടല്ലോ
ഇനിയെന്തിനീ ദേവന്നു നല്കിയ തുളസിപ്പൂ?
(...തൃക്കാക്കരെ...(2))