സ്നേഹപ്പൂവായ് എന്നിൽ നീ ഓമലേ
മെയ്മാസ പൊന്നാമ്പലേ...
ഓടിവന്നെൻ ഉള്ളിൽ കൈ കോർക്കവേ
ആനന്ദ ചന്ദ്രോത്സവം...
ഹോ...നീലവർണ്ണം ചൂടി നീ ആടവേ
ഒരുനാളും കാണാപ്പൂക്കാലം...
ലക്ഷ്മി ബാബ ലക്ഷ്മി ബാബ
നീ എൻ സൗഭാഗ്യം ബാബ
ലക്ഷ്മി ബാബ ലക്ഷ്മി ബാബ
നീ എൻ സംഗീതം....
മരതകമേട്ടിൽ മഞ്ജുളമേട്ടിൽ
കൂടെ നീ വാ വാ...പെണ്ണേ
മധുരനിലാവിൽ മാറിൽ ചേരാൻ
അഴകേ നീ വാ വാ...
സ്നേഹപ്പൂവായ് എന്നിൽ നീ ഓമലേ
മെയ്മാസ പൊന്നാമ്പലേ...
ഓടിവന്നെൻ ഉള്ളിൽ കൈ കോർക്കവേ
ആനന്ദചന്ദ്രോത്സവം...
മോഹനരാഗം പാടി...പൂംകോകിലങ്ങൾ വന്നു
മഞ്ഞണിരാവിൻ മഞ്ചൽ നീ ഏറി എത്തില്ലേ
ആതിര പോലെൻ നെഞ്ചിൽ...ചേലോടെ ഉണരും നേരം
അപ്സര കന്യാമുത്തേ...പൂക്കാലമേകില്ലേ...
ഓലവാലിപക്ഷീ... പൊൻ ചങ്ങാലിപ്പക്ഷീ
മാരൻ ചേർന്നു പുൽക്കും നേരം...
എൻ കല്യാണക്കാലം....
ഊരിലലയും കാറ്റേ...പാലാഴിത്തേൻകാറ്റേ
ചുണ്ടിലേകും മുത്തം...നീ കണ്ടോ കുഞ്ഞാറ്റേ...
ഈ കുഞ്ഞുകുറുമ്പനു ചേരും...കൂട്ടിനു ഞാനല്ലോ...
വാ വാ ലക്ഷ്മി ബാബ ലക്ഷ്മി ബാബ
നീ എൻ സൗഭാഗ്യം ബാബ
ലക്ഷ്മി ബാബ ലക്ഷ്മി ബാബ
നീ എൻ സംഗീതം....
മരതകമേട്ടിൽ മഞ്ജുളമേട്ടിൽ
കൂടെ നീ വാ വാ...പെണ്ണേ
മധുരനിലാവിൽ മാറിൽ ചേരാൻ
അഴകേ നീ വാ വാ...
സ്നേഹപ്പൂവായ് എന്നിൽ നീ ഓമലേ
മെയ്മാസ പൊന്നാമ്പലേ...
ഓടിവന്നെൻ ഉള്ളിൽ കൈ കോർക്കവേ
ആനന്ദചന്ദ്രോത്സവം...
മിന്നൽ കൊണ്ടെൻ മെയ്യിൽ നീ...മിന്നു കെട്ടും നേരം
ഏതോ തീരാ മോഹം പൂഞ്ചേലാട്ടുന്നു...
തുമ്പിപ്പെണ്ണിൻ മെയ്യിൽ ഞാൻ തൊട്ടുനോക്കും നേരം
ചെല്ലച്ചുണ്ടിൻ തുമ്പിൽ തേൻ തുള്ളി ചേർത്തില്ലേ...
പീലിപോലാമെയ്യിൽ ഞാൻ ചേലിൽ ചേരുമ്പോൾ
നെഞ്ചിനുള്ളിൽ കേട്ടു ചെംചെങ്കിലത്തുടിതാളം
ആവണി പൂംതത്തേ...അനുരാഗ പൂംതത്തേ
വേളിമാസം വന്നേ...നീ പാട്ടിനു പോകാതെ...
പൂക്കാവടി ആടും മേട്ടിൽ....
ഒന്നായ്ചേരാൻ നീ വാ വാ...
ലക്ഷ്മി ബാബ ലക്ഷ്മി ബാബ
നീ എൻ സൗഭാഗ്യം ബാബ
ലക്ഷ്മി ബാബ ലക്ഷ്മി ബാബ
നീ എൻ സംഗീതം....
മരതകമേട്ടിൽ മഞ്ജുളമേട്ടിൽ
കൂടെ നീ വാ വാ...പെണ്ണേ
മധുരനിലാവിൽ മാറിൽ ചേരാൻ
അഴകേ നീ വാ വാ...
(സ്നേഹപ്പൂവായ്....) (2)