കൃഷ്ണാ .....
അമ്മയെക്കളിപ്പിക്കാന്‍ തെമ്മാടിവേഷം കെട്ടും
അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ - കൃഷ്ണാ
നീയല്ലയോ (അമ്മയെക്കളിപ്പിക്കാന്‍)
ആകുലമകറ്റുവാന് ശ്രീഹരി, എന്‍ മനസ്സാം
ഗോകുലമിതിലെന്നും കളിച്ചീടേണം കൃഷ്ണാ
കളീച്ചീടേണം
(അമ്മയെക്കളിപ്പിക്കാന്‍)
ജീവിതമാം വൃന്ദാവനിയില്‍ പൂവുകളാം ഞങ്ങള്‍ നിന്റെ
ചേവടിയില്‍ പൂജയ്ക്കായിപ്പതിച്ചിടേണം
ഹൃദയത്തിന് കാളിന്ദിയില്‍ കദനത്തിന്‍ കാളിയസര്‍പ്പം
പുളയുമ്പോള്‍ ഉണ്ണികൃഷ്ണാ , തുണച്ചീടേണം
കൃഷ്ണാ തുണച്ചീടേണം
(അമ്മയെക്കളിപ്പിക്കാന്‍)
കളിയാശാനവിടുന്നല്ലോ
കളികാണ്മതുമവിടുന്നല്ലോ
തിരശ്ശീല താഴ്ത്തുന്നവനും ഭവാനല്ലയോ
കണ്ണീരും ചിരിയും കരകള്‍
കളിത്തോണി ഞങ്ങടെ ജീവന്
കണ്ണീരും ചിരിയും കരകള്‍
കളിത്തോണി ഞങ്ങടെ ജീവന്
കടത്തുന്ന തോണിക്കാരന് നീയല്ലയോ
(അമ്മയെക്കളിപ്പിക്കാന്‍)