വേനല്പ്പക്ഷി തേങ്ങിപ്പാടി ചെല്ലക്കൂടും കുഞ്ഞും പോയി
എന്നെന്നും നിന്നെ കാത്തു കണ്ണീര് തൂകും ഞാന്‍
വേനല്പ്പക്ഷി തേങ്ങിപ്പാടി ചെല്ലക്കൂടും കുഞ്ഞും പോയി
എന്നെന്നും നിന്നെ കാത്തു കണ്ണീര് തൂകും ഞാന്‍
എന്നാളും നിന്നെത്തേടി കൂടു കെട്ടും ഞാന്‍
(വേനല്പ്പക്ഷി )
ആലോലം പൂങ്കതിരേ വായോ പൈങ്കിളിയേ
ആരാരും കാണാതെ വായോ പൊന്മലരേ
അ...
മുത്തു പെയ്ത രാവില്‍ മുത്തമിട്ടു ഞാന്‍
മിന്നലൊളി പോലെ വന്നു പോയി നീ
കണ്ണിലെ പൂവായെന്നും പൂജിച്ചു ഞാന്‍
വിണ്ണിലെ പൊന്നായെന്നും വാഴിച്ചു ഞാന്‍
എല്ലാം ഏതോ പഴങ്കഥ പോലെ
ഇന്നെല്ലാമെല്ലാം വെണ്ണീറില്‍ മൂടി
ദുഃഖത്തില്‍ മൂടുമ്പോള്‍ ഒറ്റയ്ക്കീ യാത്ര
(വേനല്പ്പക്ഷി )
മഞ്ഞു പെയ്ത നാളില്‍ നിന്നെ ഓര്‍ത്തു ഞാന്‍
മഞ്ഞു പെയ്ത നാളില്‍ നിന്നെ ഓര്‍ത്തു ഞാന്‍
കന്നല്‍മിഴി നീയോ മുഗ്ദ്ധലോലയായ്
നിന്നിലെ രാജാവേശം മോഹിച്ചു ഞാന്‍
വിണ്ണിലെ വേഴാമ്പലായ് ദാഹിച്ചു ഞാന്‍
എല്ലാം ഏതോ കടങ്കഥ പോലെ
എന്നെങ്ങോ വീണു് കണ്ണീരില്‍ മുങ്ങി
സ്വപ്നങ്ങള്‍ മായുമ്പോള്‍ ശൂന്യമീ പാത
(വേനല്പ്പക്ഷി )
ആലോലം പൂങ്കതിരേ വായോ പൈങ്കിളിയേ
ആരാരും കാണാതെ വായോ പൊന്മലരേ
(ആലോലം പൂങ്കതിരേ)