(സ്ത്രീ) ഉം...
(പു) ഉം...
ഓലോലം വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍
താലോലം പെയ്യുന്ന തുള്ളിമഞ്ഞുതൂവലേ
പനിനീരുമായു് ഓ പകല്‍ മായവേ
കുളിരൂറുമെന് തളിരോര്മ്മയില്
നീ തേടുന്ന പൂ ചൂടുന്നു ഞാനുമെന്‍ കിനാവുമായു്
ഓലോലം വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍
താലോലം പെയ്യുന്ന തുള്ളിമഞ്ഞുതൂവലേ
(സ്ത്രീ) ആ... ഉം...
(പു) താരാജാലം തിരുമിഴി ചിമ്മവേ
ഓ തീരാമോഹം ഇതള്‍ ചൂടവേ
മഞ്ഞക്കണിക്കൊന്നക്കൊമ്പത്തിരിക്കുമീ
കുഞ്ഞിക്കിളിക്കുരുന്നൊരു പാട്ടും മൂളി
നിന്നെച്ചൊല്ലിത്തുടിക്കുമെന്നുള്ളിനുള്ളില്
തേങ്ങിത്തെന്നിത്തുളുമ്പുന്നൊരീണം പോലെ
പൊന്നാമ്പല്‍ പൂക്കുമെന്നുള്ളില്
നുരയുമരിയനിനവായു്
ഓലോലം വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍
താലോലം പെയ്യുന്ന തുള്ളിമഞ്ഞുതൂവലേ
(സ്ത്രീ) ഉം... ഉം...
(പു) താനേ പാടും ലയവീണയായി വാ
താളം തേടാം ഇനി നമ്മളില്‍
മായജാലപ്പീലിത്തുമ്പാലുള്ളിന്നുള്ളില്
ചായം ചാലിച്ചൊങ്ങോ മായും സായംസന്ധ്യേ
നിന്നെത്തേടിപ്പാടിക്കൂടെപ്പോരുന്നേരം
മിന്നും തേനും പൊന്നും മുത്തും കൊണ്ടേ പോരൂ
മാറോടുമാറു ചേര്‍ന്നെന്നും മടിയില്‍ അസമലിയാം
(ഓലോലം വീശുന്ന )