ചെറുപീലികളിളകുന്നൊരു കുനുകുന്തളചുരുളും
ചേലാര്‍ന്നൊരു മുഖവും നിന് ചെങ്കുങ്കുമക്കുറിയും
ചെറുപീലികളിളകുന്നൊരു കുനുകുന്തളചുരുളും
ചേലാര്‍ന്നൊരു മുഖവും നിന് ചെങ്കുങ്കുമക്കുറിയും
കരുണാമൃതമൊഴുകുന്നൊരു കരിമീന്മിഴിമുനയും
കളിയാടണമടിയന്നെഴും അകതാരിതില്‍ ഭഗവന്‍
കരുണാമൃതമൊഴുകുന്നൊരു കരിമീന്മിഴിമുനയും
കളിയാടണമടിയന്നെഴും അകതാരിതില്‍ ഭഗവന്‍
നാരായണ നാരായണ നരകാന്തകദേവാ
നേറോലും പദതാരുകള്‍ കണികാണണമടിയന്
ഹരിചന്ദനമണിയും കുറുനിരയും മുകില്‍ നിറവും
മണികുണ്ഡലമിളകും മലര്ചെവിയും കളിചിരിയും
ഹരിചന്ദനമണിയും കുറുനിരയും മുകില്‍ നിറവും
മണികുണ്ഡലമിളകും മലര്ചെവിയും കളിചിരിയും
മുരളീരവമരുളീടും മധുരാധരമലരും
കരകങ്കണനവഭൂഷകളണിയും കരതളിരും
മുരളീരവമരുളീടും മധുരാധരമലരും
കരകങ്കണനവഭൂഷകളണിയും കരതളിരും
കണികാണണമടിയന് ദിനം കരളിന്നെഴും മിഴിയില്‍
കരുണാകര കമലാകര ശരണം തിരുചരണം