മണവാട്ടിപ്പെണ്ണൊരുങ്ങീ മാന്‍ മിഴിയില്‍ പൂ വിരിഞ്ഞേ
മധുമാസ ചന്ദ്രികപോല്‍ പൂഞ്ചൊടിയില്‍ ചിരി വിടർന്നേ..
മണവാട്ടിപ്പെണ്ണൊരുങ്ങീ മാന്‍ മിഴിയില്‍ പൂ വിരിഞ്ഞേ
മധുമാസ ചന്ദ്രികപോല്‍ പൂഞ്ചൊടിയില്‍ ചിരി വിടർന്നേ..
മുഹബ്ബത്തിന് മുത്തും ചൂടി മാരന് എത്തുന്നേരം
മണവാട്ടിപ്പെണ്ണേ നിന്നെ മാറിൽ ചേർക്കുന്നേരം
മുഹബ്ബത്തിന് മുത്തും ചൂടി മാരന് എത്തുന്നേരം
മണവാട്ടിപ്പെണ്ണേ നിന്നെ മാറിൽ ചേർക്കുന്നേരം
കരിവള കിലുകിലെ കളി പറയില്ലേ
കവിളിണ കുങ്കുമ നിറമണിയില്ലേ
കരിവള കിലുകിലെ കളി പറയില്ലേ
കവിളിണ കുങ്കുമ നിറമണിയില്ലേ
കനവു വിരിയണ മിഴിയിലെന്തേ
കരളിലിന്നൊരു കള്ള നാണം
മധു നിറഞ്ഞൊരു ചൊടിയിലെന്തേ
മലരില്‍ പുതിയൊരു മധുര ഭാവം
മധു നിറഞ്ഞൊരു ചൊടിയിലെന്തേ
മലരില്‍ പുതിയൊരു മധുര ഭാവം
കുറുനിരകളില്‍ വിരലുകളാലേ
തഴുകിടുമൊരു നേരം പൊന്നേ
കുറുനിരകളില്‍ വിരലുകളാലെ
തഴുകിടുമൊരു നേരം പൊന്നേ
മണിമാറില്‍ മെയ്യും ചേര്‍ത്തു മയങ്ങുകില്ലേ
മണിയറയില്‍ നിങ്ങള്‍ എല്ലാം മറക്കുകില്ലേ
മണവാട്ടിപ്പെണ്ണൊരുങ്ങീ മാന്‍ മിഴിയില്‍ പൂ വിരിഞ്ഞേ
മധുമാസ ചന്ദ്രികപോല്‍ പൂഞ്ചൊടിയില്‍ ചിരി വിടർന്നേ
കുനിയും മുഖവുമായ് കതകിന് പിന്നില്‍
കളമൊഴീ നീ അണയും നേരം
അരികില്‍ വന്നവന് പുല്കി നിന്നില്‍
ചൊരിയും പുളകത്തിന്‍ പുതിയ പൂക്കള്‍
അരികില്‍ വന്നവന് പുല്കി നിന്നില്‍
ചൊരിയും പുളകത്തിന്‍ പുതിയ പൂക്കള്‍
തളിരണിയണ മേനിയിലാകെ
ചുടു ചുംബനമുത്തുകളാലേ..
തളിരണിയണ മേനിയിലാകെ
ചുടു ചുംബനമുത്തുകളാലേ..
പുതുമാരന് കണ്ണേ നിന്നെ താലോലിച്ചില്ലേ
അതുകണ്ടാ മണിദീപങ്ങള്‍
കണ്ണുകള്‍ മൂടില്ലേ....
(മണവാട്ടിപ്പെണ്ണൊരുങ്ങീ...)