ഇതു ബാപ്പ ഞാനുമ്മ
എന്‍പൊന്മകളാണീ ബൊമ്മ
ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താല്‍
ഉമ്മതരാം പൊന്നുമ്മ
ഇതു ബാപ്പ ഞാനുമ്മാ - ഉമ്മാ.
ഉപ്പൂപ്പാക്കൊരു ചുടുകാപ്പി
ഉമ്മാ പോയി കാച്ചട്ടെ
ചുമ്മാ മോളേ കരയരുതേ
തെമ്മാടിത്തം കാട്ടരുതേ (ഇതു ബാപ്പ)
ഉപ്പാപ്പാക്കൊരു പിരിമുറുക്ക്
കുഞ്ഞിക്കൈയ്യാല്‍ നീ കൊടുക്ക്
പല്ലില്ലാതെ ചവയ്ക്കട്ടെ..
പല്ലില്ലാതെ ചവയ്ക്കട്ടെ
പള്ളേല്കുത്തി നിറയ്ക്കട്ടെ (ഇതു ബാപ്പ)
ഉപ്പാനോട് ചോദിച്ചാല്‍
കുപ്പായത്തിനു തുണി കിട്ടും
കാതിനു കിട്ടും ലോലാക്ക്
കഴുത്തിലിടുവാന്‍ പത്താക്ക് (ഇതു ബാപ്പ)