Kuppaayakkeesamel

കുപ്പായക്കീശമേല്‍
Work
Year
Language

കുപ്പായക്കീശമേല്‍ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി
എന്റെ കൂട്ടുകാരിന്നെന്നെ കളിയാക്കി
കിളിവാലന്‍ മുടിയ്ക്കുള്ളില്‍ കുടമുല്ലപ്പൂവു കണ്ടു
കളിത്തോഴന്മാര്‍ കഥയുണ്ടാക്കി
കുപ്പായക്കീശ

കണ്ണിതില്‍ സുന്ദരവാസരസ്വപ്നങ്ങള്‍തന്‍
കളിയാട്ടം കണ്ടവര്‍ കളിയാക്കി ... കണ്ണിതില്‍
സംഗീതമറിയാതെന്‍ ചുണ്ടുകള്‍ മൂളിയപ്പോള്‍ (2)
സങ്കല്പകാമുകനെന്നവര്‍വിളിച്ചു എന്നെ
സങ്കല്പകാമുകനെന്നവര്‍വിളിച്ചു
കുപ്പായക്കീശ

ഉദ്യാനവീഥികളില്‍ ഒറ്റയ്ക്കു നടക്കുമ്പോള്‍
ചുറ്റിനും വന്നവര്‍ ചിരിമുഴക്കി ... ഉദ്യാന
താഴത്തുവീണൊരു പട്ടുറുമാലെടുത്തു (2)
ഇല്ലാത്ത ചോദ്യശരമവരെയ്തു
കുപ്പായക്കീശ

kuppāyakkīśamel kuṅgumappŏṭṭugaṇḍu
kūṭṭugārinnĕnnĕ kaḽiyākki
ĕnṟĕ kūṭṭugārinnĕnnĕ kaḽiyākki
kiḽivālan muḍiykkuḽḽil kuḍamullappūvu kaṇḍu
kaḽittoḻanmār kathayuṇḍākki
kuppāyakkīśa

kaṇṇidil sundaravāsarasvapnaṅṅaḽtan
kaḽiyāṭṭaṁ kaṇḍavar kaḽiyākki ... kaṇṇidil
saṁgīdamaṟiyādĕn suṇḍugaḽ mūḽiyappoḽ (2)
saṅgalbagāmuganĕnnavarviḽiccu ĕnnĕ
saṅgalbagāmuganĕnnavarviḽiccu
kuppāyakkīśa

udyānavīthigaḽil ŏṭraykku naḍakkumboḽ
suṭrinuṁ vannavar sirimuḻakki ... udyāna
tāḻattuvīṇŏru paṭṭuṟumālĕḍuttu (2)
illātta sodyaśaramavarĕydu
kuppāyakkīśa