Kunnatte poomaram

കുന്നത്തെ പൂമരം
Work
Year
Language

കുന്നത്തെ പൂമരം കുട പിടിച്ചു
കുളത്തിലെ താമര തിരി പിടിച്ചു
അനുരാഗ ലോലരെ ആശീര്‍വദിക്കുവാന്‍
അരുന്ധതി നക്ഷത്രം കിഴക്കുദിച്ചൂ (കുന്നത്തെ..)

അഭിലാഷങ്ങളെ തഴുകിയുണര്‍ത്തുവാന്‍
അരികലണയുമീ കുളിര്‍കാറ്റില്‍ (അഭിലാഷങ്ങളേ..)
മോഹങ്ങള്‍ വന്നു തുറന്നിട്ട ഹ്രദയം
സ്നേഹം കൊണ്ടലങ്കരിക്കൂ
അലങ്കരിക്കൂ ഭവാന്‍ അലങ്കരിക്കൂ(കുന്നത്തെ..)

സുരഭീ മാസം മലര്‍ കുമ്പിളുമായി
വിരുന്നു വിളിക്കുമീ പൂനിലാവില്‍
പ്രേമാര്‍ദ്രയാമെന്റെ തിരുമുല്‍കാഴ്ചകള്‍
കാമുകാ സ്വീകരിക്കൂ
സ്വീകരിക്കൂ ഭവാന്‍ സ്വീകരിക്കൂ (കുന്നത്തെ..)

kunnaththe poomaram kuTa piTichchu

kunnattĕ pūmaraṁ kuḍa piḍiccu
kuḽattilĕ tāmara tiri piḍiccu
anurāga lolarĕ āśīrvadikkuvān
arundhadi nakṣatraṁ kiḻakkudiccū (kunnattĕ..)

abhilāṣaṅṅaḽĕ taḻugiyuṇarttuvān
arigalaṇayumī kuḽirgāṭril (abhilāṣaṅṅaḽe..)
mohaṅṅaḽ vannu tuṟanniṭṭa hradayaṁ
snehaṁ kŏṇḍalaṅgarikkū
alaṅgarikkū bhavān alaṅgarikkū(kunnattĕ..)

surabhī māsaṁ malar kumbiḽumāyi
virunnu viḽikkumī pūnilāvil
premārdrayāmĕnṟĕ tirumulgāḻsagaḽ
kāmugā svīgarikkū
svīgarikkū bhavān svīgarikkū (kunnattĕ..)

kunnaththe poomaram kuTa piTichchu