കണ്ണേ ഉണരൂ നീ കണികാണാന്‍ (2+2)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്
കണ്മുന്നില് തെളിയാറായല്ലോ (2)
തെളിയാറായല്ലോ ശുഭദിനമായല്ലോ
കണ്ണേ ഉണരൂ നീ കണികാണാന്‍ (2)
തളിരണിയും അഴകലകള്‍
മിഴികളേ തഴുകിടുമ്പോള്‍ (2)
നിനക്കുവേണ്ടി ഉയിര്വിളക്കായി
നെയ്ത്തിരി ഉഴിയും ഞാന്‍ (2)
എന്നും നെയ്ത്തിരി ഉഴിയും ഞാന്‍
കണ്ണേ ഉണരൂ നീ കണികാണാന്‍ (4)
ഇതള്‍ വിരിയും ദിനമലരിന്
കിരണങ്ങള്‍ ഒഴുകി വരും (2)
ഇരുളലയില്‍ പൊന്‍ത്തിരി പോലേ
മോഹങ്ങള്‍ കതിര് ചൊരിയും (2)
എന്നും മോഹങ്ങള്‍ കതിര് ചൊരിയും
കണ്ണേ ഉണരൂ നീ കണികാണാന്‍ (2)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്
കണ്മുന്നില് തെളിയാറായല്ലോ
തെളിയാറായല്ലോ ശുഭദിനമായല്ലോ
കണ്ണേ ഉണരൂ നീ കണികാണാന്‍ (4)