മുണ്ടോൻ പാടം വെളഞ്ഞിറങ്ങി
മൂവാണ്ടൻ മാവെല്ലാം കായ്ച്ചൊരുങ്ങി..(2)
നീയും വാടീ...ചിന്ന തേയീ
നീയും വാടീ...ചിന്ന തേയീ...
നേരം പോയീ....
ഇല്ലപ്പടിക്കൽ...മേടപ്പിറപ്പിൽ
കാണിക്ക വെയ്ക്കാം...
പുത്തനും മുണ്ടും ദേഹണ്ണപ്പണ്ടം
കൈനീട്ടം വാങ്ങാം...
മുണ്ടോൻ പാടം വെളഞ്ഞിറങ്ങി
മൂവാണ്ടൻ മാവെല്ലാം കായ്ച്ചൊരുങ്ങി...
പാപ്പനം പാമരക്കിളിയേ...
കിളിയെടീ പാട്ടൊന്നും പാടല്ലേ...
കാപ്പണം പൊന്നുരുക്കെടിയേ
ചിറകുകൾ പൊന്നിട്ടു തുന്നിച്ചേ...
(പാപ്പനം...)
പപ്പും തൂവൽ ചിക്കി ചീകും ചിപ്പിച്ചുണ്ടീ
ഇപ്പൊം വേണേൽ ഒപ്പം വാടീ തൊപ്പിക്കാരീ...
അങ്ങേലേ തെങ്ങേലേ നങ്ങേലി ചെങ്ങാലീ
ആരോടും മിണ്ടല്ലേ നീ...
ഇല്ലോത്തമ്മ എണ്ണിച്ചുട്ടു വട്ടേലപ്പം
അപ്പോം തിന്നേ...എണ്ണിച്ചുട്ടു മിച്ചോം വെച്ചേ...ഹോയ്...
(മുണ്ടോൻ പാടം..)
(ഇല്ലപ്പടിക്കൽ....)
കുട്ടിലും കൂടയും മെടഞ്ഞേ...
വരിച്ചിലങ്ങീരേലും മൂലേലും
കട്ടിലും കോസടീം പണിഞ്ഞേ....
പലകയങ്ങയ്യത്തും പര്യത്തും
(കുട്ടിലും...)
ആത്തോലമ്മേ നേത്യാരമ്മേ തമ്പുരാട്ടീ
തേക്കും താളിൽ പോല തേയ്ക്കും കോരിക്കൂട്ടും
പാടത്തെ മേടത്തിൽ വിത്തിട്ടാൽ മുത്താകും
മാടത്തിൽ പത്തും വേകും....
ഏനും തേയീം പിള്ളേരേഴും മാനം നോക്കും
കൂരേലപ്പൻ കൂടക്കൂടെ ചൂളം കുത്തും..
(മുണ്ടോൻ പാടം..)
(ഇല്ലപ്പടിക്കൽ....)