ആതിരാ പാല്‍നിലാവ് പാടമേഞ്ഞ പൂപ്പന്തല്‍
ആയിരം പൈങ്കിളികള്‍ പൊന്നുരുക്കും മന്ത്രം
നന്മകള് നേരുവാന്‍ ശാന്തിദീപം ഏറ്റുവാന്‍
കാത്തുനില്പ്പു ശ്യാമസന്ധ്യകള്
ധന്യം നിമിഷം
[ആതിരാ]
പൊന്നും കതിര്‍മണ്ഡപമോ നാദസ്വരത്തിന്റെ മേളങ്ങളോ?
ആളിമാരോ തോഴിമാരോ ആശംസനേരുന്ന കൂട്ടുകാരോ?
ജീവിതം നിറഞ്ഞുപെയ്ത സംഗീതങ്ങളില്‍
സ്വര സഞ്ചാരങ്ങളില്‍
ഈണം തേങ്ങുന്ന താളം വിതുമ്പുന്ന മൌനം കണ്മണി
നിറ മൌനം കണ്മണി
[ആതിരാ]
മിന്നും മണിദീപങ്ങളില് ചന്ദനം കത്തുന്ന കൈത്തിരിയില്‍
ആടകളില്‍ മോടികളില്‍ ആഭരണത്തിന്റെ ജാലങ്ങളില്‍
നിന്മനസ്സു കണ്ടുണര്‍ന്ന ചൈതന്യമൊന്നേ
അവനെല്ലാം നീ തന്നെ
ജീവന് ജീവനില്‍ പൂവണിഞ്ഞാനന്ദമേകൂ കണ്മണി
അതു നേടൂ കണ്മണീ
[ആതിരാ]