Title (Indic)പ്രിയസഖി ഗംഗേ WorkKumara Sambhavam Year1969 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer ONV Kurup LyricsMalayalamപ്രിയസഖിഗംഗേ.. പറയൂ ..പ്രിയമാനസനെവിടേ? ഹിമഗിരിശൃംഗമേ ! പറയൂ എൻ പ്രിയതമനെവിടേ? എവിടേ ? മാനസസരസ്സിന്നക്കരെയോ ഒരു മായായവനികയ്ക്കപ്പുറമോ? പ്രണവമന്ത്രമാം താമരമലരിൽ പ്രണയപരാഗമായ് മയങ്ങുകയോ? (പ്രിയസഖിഗംഗേ.. ) താരകൾ തൊഴുതു വലംവെയ്ക്കുന്നൊരു താണ്ഡവനർത്തനമേടയിലോ തിരുമുടിചൂടിയ തിങ്കൾക്കലയുടെ കതിരൊളി ഞാനിനി കാണുകില്ലേ (പ്രിയസഖിഗംഗേ.. ) Englishpriyasakhigaṁge.. paṟayū ..priyamānasanĕviḍe? himagiriśṛṁgame ! paṟayū ĕn priyadamanĕviḍe? ĕviḍe ? mānasasarassinnakkarĕyo ŏru māyāyavanigaykkappuṟamo? praṇavamandramāṁ tāmaramalaril praṇayabarāgamāy mayaṅṅugayo? (priyasakhigaṁge.. ) tāragaḽ tŏḻudu valaṁvĕykkunnŏru tāṇḍavanarttanameḍayilo tirumuḍisūḍiya tiṅgaḽkkalayuḍĕ kadirŏḽi ñānini kāṇugille (priyasakhigaṁge.. )