ആ.........ആ.........
നല്ലഹൈമവത ഭൂമിയില്‍ വസന്തനന്ദിനിമാര് വന്നു
മലര്നന്ദിനിമാര് വന്നു
സ്വര്‍ണ്ണപരാഗം നിറുകയിലണിയും സുന്ദരിമാര്വന്നൂ
സുമ സുന്ദരിമാര്‍ വന്നൂ
ആ..........
നിറങ്ങള്‍ നൃത്തം ചെയ്യുന്നൂ....ആ......
സ്വരങ്ങള്‍ അമൃതം പെയ്യുന്നൂ....ആ....
നിറങ്ങള്‍ നൃത്തം ചെയ്യുന്നു
സ്വരങ്ങള്‍ അമൃതം പെയ്യുന്നൂ
ഹിമവാഹിനിയുടെ ഹൃദയവിപഞ്ചിയൊരപൂര്വ്വ രാഗം മൂളുന്നൂ
(നല്ല ഹൈമവത...)
ആ..........
ചിലങ്ക ചാര്‍ത്തിയ പാദങ്ങള്‍ ...ആ...
ചിരിച്ചു മുത്തം നല്കുമ്പോള്
ചിലങ്കചാര്ത്തിയ പാദങ്ങള്‍ ചിരിച്ചു മുത്തം നല്കുമ്പോള്
പുളകാങ്കുരമാം മധുമഞ്ജരിയോ അശോകകന്യകള് ചൂടുന്നു
(നല്ല ഹൈമവത...)