മലര് തൂകുന്നു തളിര് ചൂടുന്നു
ഇളം പൂവുകള്‍ കുളിര് ചൂടുന്നു
താരം പൂക്കും രാവില്‍ താരിന് ഗന്ധം തേടും
മാനസമൊരു മാലിനിയുടെ തേനലയുടെ തൂവലുകളില്‍
രാഗം തേടും നേരം താളം ചൂടും നേരം
മോഹങ്ങള്‍ തന് തീരങ്ങളില്‍
മാനേ തേനേ വാ നീ മായാദാഹം താ നീ
തേന്മുല്ലകള് പൂനുള്ളിടും ഉഷസ്സിന് വാടിയില്‍
പൂത്തുമ്പികള്‍ തേന്‍കൂടുകള്‍ നുകരും വേളയില്‍
ഹൃദയരാഗക്കിളിയുമായെന് രാഗവേണുവില്‍
തരളഗാനലയമുണര്ത്താന് നീയണഞ്ഞിടു
പൂഞ്ചോലകള്‍ പൂമ്പട്ടുകള്‍ ഞൊറിയും രാത്രിയില്‍
പൊന്പൂക്കളില് പൊന്‍പൂവുകള്‍ വിടരും യാമത്തില്‍
മദനമേള ശ്രുതിയുമായെന് മോഹമേടയില്
മധുരലാസ്യ പദമുണര്ത്താന് നീയണഞ്ഞിടൂ