ആടാനാവാതെ ആട്ടമാടുന്നു
പാടാനാവാതെ പാട്ടുപാടുന്നു
രാഗം പോയിടുന്നു താളം മാറിടുന്നു
സത്യമേ കൂടെ വാ സ്നേഹം നീ തൂകിവാ
സ്വപ്നമായാടുവാന് താളം നീ കൊണ്ടുവാ
വിധിതരും കാലത്തിന് മുകുളം ഞാന്‍
പദമൊട്ടും ആടാത്ത മയിലുഞാന്
മോഹം കത്തും എന്റെ ഹൃദയച്ചിലങ്കയില്
ഉയര്‍ന്നിടും ധ്വനികളില്‍
വീര്യം തേടും എന്റെ വിളറിയ മിഴികളില്‍
ഒഴുകിടും ലഹരിയിന്‍
സുഖപ്പൂക്കള് വിതറും ഞാന്‍
ലയരാഗം ഉണര്‍ത്തും ഞാന്‍
ആടും എന്നുള്ളില്‍ നീറും ദുഃഖം മാത്രം
ഇളകുന്നെന് പാദത്തിന് നടനത്തില്‍
ഹൃദയത്തില്‍ നോവുന്ന നാദത്തില്‍
താരുണ്യത്തിന് പൂക്കള്‍ വിടര്ന്നിടുമഴകിന്റെ
കുളിരിന്റെ മലരുകള്‍
വാരിച്ചൂടാന്‍ വന്ന കഴുകന്റെ മിഴിയുള്ള
സുഖരാഗം ഉയര്‍ത്തും ഞാന്‍
സുമബാണം അയയ്ക്കും ഞാന്‍
ആടും എന്നുള്ളില്‍ നീറും ദുഃഖങ്ങള്‍ മാത്രം